ധർമ്മടം അണ്ടലൂരില്‍ കളിക്കുന്നതിനിടയില്‍ തലയില്‍ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന.ധർമ്മടം അണ്ടലൂർ മുണ്ടുപറമ്ബില്‍ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് വെള്ളിയാഴ്ച്ച രാവിലെ കലം കുടുങ്ങിയത്.
അടുക്കളയില്‍ പാത്രം കൊണ്ട് കളിക്കുമ്പോൾ അബദ്ധത്തില്‍ കുട്ടിയുടെ തല അലൂമിനിയം കലത്തിന്റെ ഉള്ളില്‍ അകപ്പെടുകയായിരുന്നു. വീട്ടുകാർ കലം ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനില്‍ എത്തിയത്. ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയില്‍ കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അസി. സ്റ്റേഷൻ ഓഫീസർ ഒ കെ രജീഷ്, സീനിയർ ഫയർ ആൻസ് റസ്ക്യു ഓഫീസർമാരായ ബി ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















