കണ്ണൂർ പഴയങ്ങാടി പള്ളിക്കരയില്‍ എട്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച്‌ യുവാക്കള്‍, ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു.

റോഡ് സൈഡില്‍ നിർത്തിയ പച്ചക്കറി വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പരസ്പരം സംസാരിച്ച്‌ നില്‍ക്കുകയായിരുന്നു യുവാക്കള്‍. ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സൈക്കിളുമായി നില്‍ക്കുന്ന് പെണ്‍കുട്ടി എന്തോ വായില്‍ ഇടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ അല്‍പനേരത്തിനുള്ളില്‍ ബുദ്ധിമുട്ട് തോന്നിയ പെണ്‍കുട്ടി യുവാക്കളുടെ അടുത്തേക്ക് സൈക്കിളില്‍ സഹായം തേടി വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനസാന്നിധ്യം വിടാതെ യുവാക്കള്‍ – വീഡിയോ ദൃശ്യങ്ങൾ ചുവടെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക