കോളാരി കുംഭംമൂലയില്‍ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റു മരിച്ചു. കുംഭംമൂല അല്‍ മുബാറക് ഹൗസില്‍ സി. മുഹിയുദ്ദീനാണ് മരിച്ചത്.വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റില്‍നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം.

കുട്ടി ഗ്രില്‍സില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്ബ് ഗവ. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉളിയില്‍ മജ്ലിസ് പ്രീ സ്കൂള്‍ വിദ്യാർഥിയാണ്. പിതാവ്: ഉസ്മാൻ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങള്‍: മുസ്ഹിന, മുബഷീറ, മുബാറക്ക്, മുനവിറ, മുസ്ലിഹ്. മൃതദേഹം തലശ്ശേരി ഗവ. ആസ്പത്രിയില്‍. കബറടക്കം വെള്ളിയാഴ്ച.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക