മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി അന്തരീക്ഷത്തിൽ ഉണ്ട്. നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളും വരെ ഇതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പലവട്ടം വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി ഷെയിൻ നിഗം തുടങ്ങിയ യുവ താരങ്ങളെ കുറിച്ചാണ് പലപ്പോഴും ഈ ചർച്ചകൾ ഉയർന്നുവരുന്നത്.

എന്നാൽ ഇവർ മാത്രമല്ല നായക വേഷങ്ങൾ ചെയ്യുന്ന പ്രമുഖ താരങ്ങൾ വരെ രാസ ലഹരിക്ക് അടിമകളാണ് എന്ന ആരോപണങ്ങളും ശക്തമാണ്. ഇത്തരത്തിൽ ഒരു ആരോപണം പ്രമുഖ സംവിധായകനായ ജോസ് തോമസ് തന്റെ യൂട്യൂബ് ചാനലിലൂടെ ഉയർത്തുന്നുണ്ട്. മാർക്കറ്റ് മൂല്യമുള്ള പ്രമുഖ നടനും അയാളുടെ ഭാര്യയെയും രാസ ലഹരിക്ക് അടിമകളാണെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്. നടന്റെയോ ഭാര്യയുടെയോ പേര് വെളിപ്പെടുത്തുന്നില്ലെങ്കിൽ പോലും ചില സൂചനകളും അദ്ദേഹം നൽകുന്നുണ്ട്. അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തുന്ന നടൻ എന്ന വിശേഷണവും അദ്ദേഹം ഇവിടെ ഉപയോഗിക്കുന്നുണ്ട്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പേര് പറയാത്തത് കൊണ്ട് തന്നെ നടൻ ആര് എന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ജോസ് തോമസ് സൂചിപ്പിച്ചത് ഫഹദ് ഫാസിലിനെ കുറിച്ചാണ് എന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു. വീഡിയോയ്ക്ക് അടിയിലുള്ള കമന്റുകളിലാണ് ഫഹദാണ് ഈ താരം എന്ന അഭിപ്രായം പ്രേക്ഷകർ പങ്കുവെച്ചിരിക്കുന്നത്. ജോസ് തോമസിന്റെ വെളിപ്പെടുത്തലുകൾ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. എന്നാൽ പ്രമുഖർക്ക് നേരെ നടപടിയെടുക്കുവാൻ സർക്കാരിനും ഭരണസംവിധാനത്തിനും ആർജ്ജവം ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടതുമാണ്.

സംവിധായകന്റെ വീഡിയോയിലെ പ്രസക്തമായ വാക്കുകൾ

“ഇതിനിടയില്‍ എ ജയശങ്കർ അദ്ദേഹത്തിന്റെ ഒരു വീഡിയോയില്‍ പറയുന്നു മലയാള സിനിമയില്‍ താരമൂല്യമുള്ള ഒരു നടൻ, യുവതലമുറയില്‍ അഭിനയത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു നടൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന്. എന്താണ് ഇതിനെതിരെ ആരും ഒന്നും പറയാത്തത്, ആരും മിണ്ടാത്തത്. അദ്ദേഹത്തിന്റെ ഭാര്യയും ഇത് ഉപയോഗിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

ജയശങ്കർ പറഞ്ഞത് എനിക്ക് കൃത്യമായി അറിയാം. എന്നിട്ടും ആരും ഒന്നും ശബ്‌ദിക്കുന്നില്ല. ആ നടന്റെ പേര് ഞാൻ പറയുന്നില്ല. ആ നടൻ താരമൂല്യമുള്ള നടൻ ആയത് കൊണ്ടാണ് ആരും ഒന്നും സംസാരിക്കാത്തത് എന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ ഒരു ഡേറ്റ് കിട്ടിയാല്‍, അദ്ദേഹം ലഹരി ഉപയോഗിച്ച്‌ ഇത്തിരി വൈകിയാലും ഒരു ദിവസം വന്നില്ലെങ്കിലും അവർക്ക് കൊഴപ്പമില്ല. ആ പേര് വച്ച്‌ സിനിമ വലിയ വിലയ്ക്ക് വില്‍ക്കാം. അതുകൊണ്ട് അയാള്‍ ലഹരി ഉപയോഗിച്ചാലും ഭാര്യക്ക് കൂടി ലഹരി വാങ്ങി കൊടുത്താലും സഹിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്.”

https://youtu.be/-9-AW_wnekI?si=0s4VuiuswGPSWuJ8

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക