കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. അമിത് മോഷണ കേസിൽ അറസ്റ്റിൽ ആയപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയതായിട്ടാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിൽ ആയിരുന്നു. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്ത് എത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കേറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് ആണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ശേഖരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രിയിൽ ട്രെയിൻ മാർഗമാണ് പ്രതി കോട്ടയത്ത് നിന്നും എറണാകുളം വരെ എത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ഇവിടെ നിന്നും ഇയാൾ പെരുമ്പാവൂർ വരെ ബസിൽ എത്തി. തുടർന്ന് തൃശൂരിലേയ്ക്ക് ബസ് മാർഗം രക്ഷപെടുകയായിരുന്നു. ഇയാളുടെ യാത്രാ വിവരങ്ങൾ ലഭിച്ച കോട്ടയം ജില്ലാ പൊലീസ്് മേധാവി ഷാഹുൽ ഹമീദിന്റെയും കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷിന്റെയും നേതൃത്വത്തിലുള്ള സംഘം ഇയാളെ പിൻതുടരുകയായിരുന്നു. ഗാന്ധിനഗർ എസ്.ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ ഇടയ്ക്ക് കൊല്ലപ്പെട്ട വിജയകുമാറിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചതും, ജിമെയിൽ ഉപയോഗിച്ചതും കേസിൽ നിർണ്ണായകമായി മാറി. ഇയാളുടെ യാത്രാ വിവരങ്ങൾ അടക്കം പൊലീസ് സംഘം കൃത്യമായി പിൻതുടരുന്നുണ്ടായിരുന്നു. രാത്രി മുഴുവൻ പിൻതുടർന്ന് പുലർച്ചയോടെയാണ് ഒളിത്താവളമായ കോഴിഫാമിൽ നിന്ന് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക