നടുറോഡില്‍ ഗതാഗതം തടസപ്പെടുത്തി യുവതിയുടെ അഭ്യാസം. മദ്യപിച്ച്‌ ലക്കുകെട്ട യുവതിയാണ് ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി കാറുകള്‍ക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിന് സമീപമുണ്ടായിരുന്നവർ പകർത്തിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി നിന്നാണ് ഇവർ അഭ്യാസങ്ങള്‍ കാണിച്ചുകൂട്ടിയത്.ഇവരുടെ അഭ്യാസത്തിനിടെ കാറുകള്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ കൂട്ടിയിടിച്ച്‌ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അതുവഴിയെത്തിയ ട്രാഫിക് പൊലീസിന്റെ സ്കൂട്ടറില്‍ ചാടിക്കയറുന്നതും കാണാമായിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗതം തടസപ്പെടുത്തിയതിനും ട്രാഫിക് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക