സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്.കർണാടകയിലെ ബെലഗാവ് സ്വദേശികളായ ദിയോഗ് ജെറോണ്‍ ഭാര്യ ഫ്ലാവിയാന എന്നിവരാണ് ആത്മഹത്യ ചെയ്തത്.

ആത്മഹ്യാ കുറിപ്പിലെ വിവരങ്ങളും ദമ്ബതികളുടെ മൊബൈല്‍ ഫോണും പരിശോധിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.സൈബർ, ഇക്കണോമിക്, നാർക്കോട്ടിക് ക്രൈം പൊലീസ് എന്നിവർ നടത്തിയ അന്വേഷണത്തില്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് പ്രതിയെ പിടികൂടി. ഇയാള്‍ക്കൊപ്പം മറ്റുചിലരും തട്ടിപ്പില്‍ പങ്കാളികളായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 50 ലക്ഷം രൂപയാണ് ദമ്ബതികളില്‍ നിന്ന് പ്രതി തട്ടിയെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിബിഐ ഉദ്യോഗസ്ഥനായി വേഷമിട്ട് വീഡിയോ കോള്‍ വഴിയാണ് പ്രതി ദമ്ബതികളെ സമീപിച്ചത്. ഇയാളുടെ അക്കൗണ്ടിലേക്ക് ആറ് ലക്ഷം രൂപ ദമ്ബതികള്‍ അയച്ചിരുന്നു. മറ്റ് അക്കൗണ്ടിലേക്ക് ബാക്കി 44 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി.

ദമ്ബതികളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച രണ്ട് പേജുള്ള കുറിപ്പില്‍ നിന്ന് ആത്മഹത്യയാണെന്ന് വ്യക്തമാവുകയായിരുന്നു. രണ്ട് വ്യക്തികളുടെ പേരുകള്‍ ആത്മഹത്യാകുറിപ്പില്‍ പരാമർശിച്ചിരുന്നു. സിം കാർഡ് ദുരുപയോഗം ചെയ്തതെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം ദമ്ബതികളെ സമീപിച്ചത്. തുടർന്ന് നിരന്തരമുള്ള ഭീഷണിയെ തുടർന്ന് ദമ്ബതികള്‍ പണം കൈമാറുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക