തൃശൂർ ചാലക്കുടിയില്‍ മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച കാർ തലകീഴായി മറിഞ്ഞു. ചാലക്കുടി ഹൈവേ പോലീസ് ഡ്രൈവർ ആയ അനുരാജ് ഓടിച്ച വാഹനം ആണ് അപകടത്തില്‍പ്പെട്ടത്.തൃശ്ശൂർ മാളയില്‍ വച്ച്‌ അനുരാജിന്റെ കാർ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

അമിതവേഗതയില്‍ പോയ കാർ പിന്നീട് മേലടൂരില്‍ വച്ചാണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്.കാർ അമിതവേഗതയില്‍ ആയിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു. കാറില്‍ നിന്ന് മദ്യകുപ്പികളും കണ്ടെത്തി. അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക