മദ്യപിച്ച്‌ ലക്കുകെട്ട് തിരക്കേറിയ റോഡില്‍ പരസ്യമായി മൂത്രമൊഴിച്ച്‌ യു.പി പൊലീസുകാരൻ. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. യു.പിയിലെ ആഗ്രയിലാണ് സംഭവം.

ആഗ്രയിലെ സദാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീദ് നഗർ പൊലീസ് ഔട്ട്പോസ്റ്റിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഔട്ട്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബബ്ലു ഗൗതം എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയത്. രാത്രി മദ്യപിച്ച്‌ ലക്കുകെട്ടുറങ്ങിയ ഇയാള്‍ രാവിലെ എണീറ്റ് നേരെ റോട്ടിലേക്കിറങ്ങി മൂത്രമൊഴിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലരും ഇത് ചിത്രീകരിക്കുന്നുണ്ടെന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. ബബ്ലു ഗൗതത്തെ സർവിസില്‍ നിന്ന് സസ്പെൻഡ് ചെയ്തതായി ആഗ്ര പൊലീസ് കമീഷണർ അറിയിച്ചു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക