മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ വീട്ടില്‍ എത്തി വിഷുക്കൈ നീട്ടം കൈമാറി യു ഡി എഫ് കണ്‍വീനർ എം എം ഹസൻ.കാലങ്ങളായുള്ള സൗഹൃദത്തിന്‍റെ ഓര്‍മ്മയിലാണ് വിഷു ദിനത്തില്‍ ജഗതി ശ്രീകുമാറിനെ കാണാൻ ഹസൻ എത്തിയത്.
തിരുവനന്തപുരത്ത് പേയാടിന് സമീപം ജഗതിയുടെ വീട്ടില്‍ എത്തിയ ഹസൻ, വിഷുക്കൈ നീട്ടം കൈമാറിയും പൊന്നാടയണിയിച്ചും സൗഹൃദം പങ്കിട്ടും ഏറെനേരം ചിലവഴിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ദീര്‍ഘകാലം അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. വിശേഷ അവസരങ്ങളില്‍ തമ്മില്‍ കണ്ട് സൗഹൃദവും സന്തോഷവും പങ്കിടുന്ന പതിവ് കൊവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്. ജഗതി ശ്രീകുമാറിന്‍റെ കുടുംബാംഗങ്ങളുമായും സംസാരിച്ചാണ് എം എം ഹസ്സൻ മടങ്ങിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






