വഴിയില്‍ വെച്ച്‌ അപമര്യാദയായി പെരുമാറിയ പൊലിസ് ഉദ്യോഗസ്ഥനെ കോളറില്‍ കുത്തിപ്പിടിച്ച്‌ വലിച്ചിഴച്ച്‌ സ്റ്റേഷനിലെത്തിച്ച്‌ യുവതി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സംഭവം വൈറലായതിന് പിന്നാലെ പൊലിസുകാരനെ സസ്പെൻഡ് ചെയ്തു. യുവതിയുടെ ധീരമായ നടപടിക്ക് സമൂഹമാധ്യമങ്ങളില്‍ വൻ അഭിനന്ദനമാണ് ലഭിക്കുന്നത്.പൊലിസ് റെസ്പോണ്‍സ് വെഹിക്കിളില്‍ (PRV) ഡ്യൂട്ടിയിലുണ്ടായിരുന്ന ബ്രജേഷ് എന്ന കോണ്‍സ്റ്റബിളാണ് വഴിയാത്രക്കാരിയായ യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചത്.

ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്യുന്ന യുവതി സ്റ്റാമ്ബ് പേപ്പർ വാങ്ങാനായി ജിടി റോഡിന് സമീപം പോകുമ്ബോഴാണ് പൊലിസുകാരൻ മോശമായി പെരുമാറിയത്. ആദ്യം ഭയന്ന് വീട്ടിലേക്ക് ഓടിപ്പോയെങ്കിലും, അമ്മയോടും സഹോദരിയോടും വിവരം പറഞ്ഞു.അമ്മയ്ക്കും സഹോദരിക്കുമൊപ്പം യുവതി ഉടൻ തന്നെ സംഭവസ്ഥലത്ത് തിരിച്ചെത്തി. കോണ്‍സ്റ്റബിള്‍ ബ്രജേഷ് അപ്പോഴും അവിടെയുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് യുവതി പൊലിസുകാരനെ ചോദ്യം ചെയ്യുകയും ഇയാളുടെ കോളറില്‍ കുത്തിപ്പിടിച്ച്‌ വലിച്ചിഴച്ച്‌ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയില്‍ പൊലിസുകാരൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ബാഡ്ജ് ഊരിമാറ്റി മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയോട് ഇയാള്‍ മാപ്പ് പറയുന്നതും കേള്‍ക്കാം. കോണ്‍സ്റ്റബിളിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ മറ്റൊരു പൊലിസുകാരന്റെ സഹായം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് പൊലിസ് കമ്മീഷണർ കോണ്‍സ്റ്റബിളിനെ ഉടൻ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ, യുവതിയുടെ മനോധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. നിയമപാലകന്റെ ഭാഗത്ത് നിന്ന് തന്നെയുണ്ടായ ഈ മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത പൊലിസ് കമ്മീഷണറെയും ആളുകള്‍ പ്രശംസിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക