കാർഷികവായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീ അറസ്റ്റില്‍.എളമക്കര സ്വാമിപ്പടി റോഡ് ആശിർവാദ് അപ്പാർട്മെന്റില്‍ രേഷ്മ കെ. നായരാണ് (46) കളമശേരി പൊലീസിന്റെ പിടിയിലായത്.

ഇടപ്പള്ളി സ്വദേശിയായ സ്ത്രീയില്‍ നിന്ന് 2020 മുതല്‍ 2025 കാലയളവില്‍ പലപ്പോഴായി പണം വാങ്ങിയെന്നാണ് കേസ്. ബംഗളൂരുവില്‍ നിന്ന് കളമശേരി എസ്.ഐ എല്‍ദോയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക