ഹരിയാനയിലെ സോനിപത്തില്‍ സ്വകാര്യ യൂനിവേഴ്സിറ്റിയിലെ ബോയ്സ് ഹോസ്റ്റലിലേക്ക് പെണ്‍കുട്ടിയെ സ്യൂട്ട്കെയ്സില്‍ കൊണ്ടുവരാൻ ശ്രമം.ഹോസ്റ്റലിലെ ഗാർഡുകള്‍ സ്യൂട്ട്കേസ് നോക്കിയപ്പോഴാണ് അതിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടത്. ഒ.പി ജിൻഡാല്‍ യൂനിവേഴ്സിറ്റിയിലാണ് സംഭവമുണ്ടായത്. സ്യൂട്ട്കേസില്‍ സുരക്ഷാജീവനക്കാർ പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ വൈറലാണ്.

സ്യൂട്ട്കേസുമായി വിദയാർഥി നടന്നുവരുന്നതിനിടെ ഇത് എവിടയോ തട്ടിയപ്പോള്‍ അതിനുള്ളിലുണ്ടായിരുന്ന പെണ്‍കുട്ടി കരഞ്ഞുവെന്നും അങ്ങനെയാണ് സുരക്ഷാജീവനക്കാർ പെട്ടി തുറന്ന് പരിശോധിച്ചതെന്നുമാണ് വിവരം. ഒ.പി ജിൻഡാല്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി തന്നെയാണോ സ്യൂട്ട്കേസില്‍ ഉണ്ടായിരുന്നതെന്നതിലും വ്യക്തതയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പ്രകാരം താഴെ വെച്ചിരിക്കുന്ന സ്യൂട്ട്കേസില്‍ നിന്ന് പെണ്‍കുട്ടി പുറത്ത് വരുന്ന വിഡിയോയാണ് ഉള്ളത്. ബോയ്സ് ഹോസ്‍റ്റലിലെ വിദ്യാർഥി തന്നെയാണ് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക