ആലപ്പുഴയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി യുവതിയെ പിടികൂടിയ സംഭവം സിനിമാ മേഖലയെ കാര്യമായി ബാധിച്ചിരിക്കുന്നത്. സിനിമയിലെ പല പ്രമുഖ നടൻമാരുമായും യുവതിക്ക് ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ വിവരങ്ങളൊന്നും അന്വേഷണ സംഘം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ചില യുവ നടൻമാരുടെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നടൻ ഷൈൻ ടോം ചാക്കോ ഷൂട്ടിംഗ് ഇടങ്ങളില്‍ ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാത്തയാളാണ്. അയാളെ ഒരു സമയത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിട്ടത് മറ്റുളളവരെ ശല്യം ചെയ്തതുകൊണ്ടല്ല. കടവന്ത്രയിലെ ഫ്ലാറ്റില്‍ ഏഴ് മോഡലുകളുമായി കൊക്കെയ്ൻ പാർട്ടി നടത്തിയതിനാണ്. സിനിമാരംഗത്തെ ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്നു.സിനിമയിലെ പണവും പ്രശസ്തിയും കൊണ്ട് ഏത് കേസില്‍ നിന്ന് വേണമെങ്കിലും ഊരി പോകാമെന്ന് തെളിയിച്ചതും കൂടിയാണ്. ഈ കേസ് അവസാനിച്ചതായിരുന്നു തമാശ. പിടികൂടിയത് കൊക്കെയ്ൻ അല്ലെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്.

ഈ കേസ് കൊണ്ട് ഷൈൻ ടോം ചാക്കോ മാറിയെന്ന് ആരാധകർക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചിരിക്കുകയാണ്. കഴിവുറ്റ കലാകാരനെയാണ് മയക്കുമരുന്നെന്ന വില്ലൻ കാർന്ന് തിന്നുന്നത്. ശക്തമായ നിയമവ്യവസ്ഥയും സത്യസന്ധരായ ഉദ്യോഗസ്ഥരുമുണ്ടായിരുന്നെങ്കില്‍ ആദ്യ കേസ് പുറത്തുവന്നതോടെ തന്നെ ഷൈനിന്റെ അവസ്ഥയില്‍ മാറ്റം വരുമായിരുന്നു.നടൻ ശ്രീനാഥ് ഭാസിയെക്കുറിച്ച്‌ ഇപ്പോഴും പരാതികള്‍ ലഭിക്കുന്നുണ്ട്. വളരെ കഴിവുളള കലാകാരനാണ് ശ്രീനാഥ് ഭാസി. അയാളെയും മയക്കുമരുന്ന് കാർന്ന് തിന്നുക്കൊണ്ടിരിക്കുകയാണ്.

മലയാള സിനിമയിലെ ഒരു വിഭാഗം യുവാക്കള്‍ക്ക് ലഹരിയില്ലാതെ സംവിധാനം വരില്ല എന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇവരൊക്കെ വലയില്‍ കുടുങ്ങിയ ചെറു മീനുകളാണെന്നും അധികം വൈകാതെ വമ്ബൻ സ്രാവുകള്‍ പിടിയിലാകുമെന്ന് എക്‌സൈസും പൊലീസും പറയുന്നു. നടൻമാർ മാത്രമല്ല ചില നടിമാരും ഒട്ടും മോശമല്ല. മദ്യപിച്ച ഒരു നടി കാറോടിച്ച്‌ അപകടമുണ്ടാക്കിയതും ചോദിക്കാനെത്തിയ ആളുകളോട് മോശമായി സംസാരിച്ചതും നമ്മള്‍ കണ്ടതാണ്. ലഹരികൊണ്ട് ചീത്തപ്പേരുകള്‍ മാത്രമാണ് അവർ സ്വന്തമാക്കിയത്. ലഹരിപ്പാർട്ടിയില്‍ പങ്കെടുത്തെന്ന് പറഞ്ഞ് മറ്റൊരു നടിയെയും ചോദ്യം ചെയ്തത് കണ്ടതാണ്. മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ ജനനേന്ദ്രിയത്തില്‍ നിന്നാണ് 41 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

ആലപ്പുഴയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതിക്ക് സിനിമാമേഖലയുമായി ബന്ധമുണ്ട്. ഇതില്‍ വമ്ബൻ സ്രാവായ നടനുവേണ്ടി കഞ്ചാവ് മാത്രമല്ല ഹൈബ്രിഡ് മോഡലുകളെയും യുവതി സപ്ലേ ചെയ്തിട്ടുണ്ട്. മോഡലിനെ എത്തിക്കാൻ യുവതിക്ക് 25,000 രൂപ നടൻ നല്‍കിയതായും തെളിവ് ലഭിച്ചിട്ടുണ്ട്. പല നടൻമാർക്കും വിദ്യാർത്ഥികളായ പെണ്‍കുട്ടികളെ എത്തിച്ച്‌ കൊടുത്തിട്ടുണ്ടെന്നും പറയുന്നു’- ആലപ്പി അഷ്‌റഫ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക