ട്രംപിനെതിരേ അമേരിക്കൻ തെരുവോരങ്ങളില്‍ പ്രതിഷേധജ്വാല. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും, അദ്ദേഹത്തിൻറെ ഉപദേശകനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്കിന്റെയും നയങ്ങള്‍ക്കെതിരേയാണ് ശനിയാഴ്ച യുഎസിലെ ഒട്ടുമിക്ക നഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയത്.വാഷിങ്ടണ്‍, ന്യൂയോർക്ക്, ഹൂസ്റ്റണ്‍, ഫ്ലോറിഡ, കൊളറാഡോ, ലോസ് ആഞ്ജലീസ് തുടങ്ങിയ പ്രമുഖ നഗരങ്ങളുള്‍പ്പെടെ 50 സംസ്ഥാനങ്ങളിലെ തെരുവുകള്‍ പ്രതിഷേധക്കാർ കീഴടക്കി.

പൗരാവകാശസംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, എല്‍ജിബിടിക്യു പ്രവർത്തകർ, തിരഞ്ഞെടുപ്പ് പരിഷ്കാരത്തിനായി വാദിക്കുന്നവർ തുടങ്ങിയവരുള്‍പ്പെടെ 150-ലേറെ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു രാജ്യവ്യാപക പ്രതിഷേധം. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള കൂട്ടപ്പിരിച്ചുവിടല്‍, സാമ്ബത്തികരംഗത്തെയും മനുഷ്യാവകാശമേഖലയിലെയും പ്രശ്നങ്ങള്‍, ഉയർന്ന തീരുവ ചുമത്തല്‍, ഗർഭച്ഛിദ്ര വിലക്ക് തുടങ്ങിയ വിഷയങ്ങള്‍ ഉയർത്തിയായിരുന്നു പ്രതിഷേധം. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം രാജ്യംകണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനായിരുന്നു കഴിഞ്ഞ ദിവസം അമേരിക്ക സാക്ഷ്യംവഹിച്ചത്. യുഎസിന് രാജാവ് വേണ്ടെന്ന പ്ലക്കാർഡുകളും പ്രതിഷേധനിരയില്‍ ഉയർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രംപിന്റെ നയങ്ങള്‍ സാമ്ബത്തിക ഭ്രാന്താണെന്നും ഇത് ആഗോളസാമ്ബത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ട്രംപ് ചിത്തഭ്രമം ബാധിച്ചയാളാണ്, അദ്ദേഹം ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ‘ഹാൻഡ്സ് ഓഫ്’ എന്ന പേരിലായിരുന്നു രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഞാൻ വല്ലാതെ ദേഷ്യത്തിലാണ്. പ്രത്യേകാധികാരവും പീഡനാരോപണങ്ങളും നേരിടുന്ന ഒരു കൂട്ടം വെള്ളക്കാരാണ് രാജ്യം നിയന്ത്രിക്കുന്നത്- ന്യൂയോർക്കില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഷൈന കെസ്നർ എന്ന യുവതി പറഞ്ഞു.

അതേസമയം, രാജ്യത്തെമ്ബാടും പ്രതിഷേധം ഉയർന്നെങ്കിലും തന്റെ നയങ്ങളില്‍ മാറ്റംവരുത്താൻ പോകുന്നില്ലെന്ന് ട്രംപ് ആവർത്തിച്ചു. പ്രതിഷേധത്തെ വൈറ്റ് ഹൗസ് തള്ളിക്കളയുന്നെന്നും ട്രംപ് പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക