നിരവധി കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദർശിൻ്റെ വീട്ടില്‍ നിന്നാണ് അ‍ർജുനെ കസ്റ്റഡിലെടുത്തത്. എസ്‌എഫ്‌ഐ നേതാവാണ് ആദര്‍ശ്

അർജുൻ കരുതല്‍ തടങ്കലിലാണെന്നാണ് വിവരം. കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് റൗഡി ലിസ്റ്റിലുള്ള ആദർശിൻ്റെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയത്. ആദർശിനെ കരുതല്‍ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആ വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതല്‍ കസ്റ്റഡിയിലെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. എന്നാല്‍ താൻ ഉത്സവം കാണാനെത്തിയതെന്നാണ് അർജുൻ്റെ വിശദീകരണം.സ്വർണം പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് അർജുൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക