മുനമ്ബത്തെ ജനങ്ങള്‍ക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വൻ സ്വീകരണം. സമരപന്തലില്‍ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വൻ ജനാവലിയാണ് സ്വീകരണം നല്‍കിയത്.
ബിജെപി അദ്ധ്യക്ഷനെ ആർപ്പുവിളികളോടെ മുനമ്ബം ജനത വരവേറ്റു. ലോക്സഭയിലും രാജ്യസഭയിലും വഖ്ഫ് ഭേദഗതി ബില്‍ പാസായതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി അദ്ധ്യക്ഷന് മുനമ്ബത്തെ ജനങ്ങള്‍ സ്വീകരണമൊരുക്കിയത്. രാജീവ് ചന്ദ്രശേഖറിനൊപ്പം മറ്റ് എൻഡിഎ നേതാക്കളും മുനമ്ബത്തെത്തി.
-->
സമരം നടത്തുന്ന ജനങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കളായ ഷോണ്‍ ജോർജ്, പികെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങി നിരവധി നേതാക്കളും രാജീവ് ചന്ദ്രശേഖറിനൊപ്പം അണിനിരന്നു. ബിജെപിയില്‍ അംഗത്വമെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച മുനമ്ബത്തെ 50 പേർക്ക് സംസ്ഥാന അദ്ധ്യക്ഷൻ നേരിട്ട് അംഗത്വം വിതരണം ചെയ്തു. പാർട്ടിയില്‍ ചേർന്ന ഓരോരുത്തരെയും ഷോളണിയിച്ച് രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക