പത്ത് പ്ലേറ്റ് ബീഫ് കറിയും പൊറോട്ടയും, കഴിച്ചശേഷം ഭക്ഷണം മോശമാണെന്ന് ആരോപിച്ച് പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയത് യുവതിയുടെ നേതൃത്വത്തിൽ. സംഘർഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉൾപ്പെടെ പണം കൊടുത്ത് മടങ്ങുവാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ പോലീസിനെയും തട്ടുകടക്കാരനെയും അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രചരിപ്പിച്ചതും ഈ യുവതിയുടെ തന്നെ നേതൃത്വത്തിലാണ് എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ജിൻസി ജനി മൈക്കിൾ എന്നാണ് ഈ യുവതിയുടെ പേര്.

പൾസർ സുനിയുടെ അടുപ്പക്കാരി?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൾസർ സുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ യുവതി എന്നും റിപ്പോർട്ടുകളുണ്ട്. പൾസറിന്റെ സംഘാംഗങ്ങളുമായി ചേർന്ന് ചില ദുരൂഹ ഇടപാടുകളിലും ഇവരുടെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. പാലായിൽ സംഘർഷം ഉണ്ടായ സമയത്ത് ഇവർ പൾസർ സുനിയുടെ പേര് പറഞ്ഞും ഭീഷണി മുഴക്കിയെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികൾ വ്യക്തമാക്കി.

സിനിമ മേഖലയിലും ബന്ധങ്ങൾ

നടൻ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം എടുത്ത സെൽഫി യുവതി തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. റിയാസ് ഖാൻ അബ്ദുൽ റഹീം സംവിധാനം ചെയ്ത എലൈവ് എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഈ യുവതിയാണ്. സാജു നവോദയക്കൊപ്പമുള്ള ഒരു സിനിമ പോസ്റ്ററിലും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സംഘർഷം ഉണ്ടാക്കിയത് മദ്യലഹരിയിൽ?

തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങിയശേഷം ഇവർ എത്തിയ ടെമ്പോ ട്രാവലറിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് വാഗമണ്ണിൽ നിന്ന് മടങ്ങി വരുന്ന വഴിയാണ് ഇവർ പാലായിൽ എത്തിയത് എന്നാണ് സൂചന. ഭക്ഷണശാലയ്ക്ക് സമീപത്തുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎം കൗണ്ടറിനു മുന്നിലായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. വാഹനത്തിൽ ഇരുന്നു വിനോദയാത്ര സംഘം മദ്യപിച്ചതായും ആരോപണം ഉയരുന്നുണ്ട്. സംഘർഷത്തിൽ ഏർപ്പെട്ട ആളുകളിൽ സ്ത്രീകൾ അടക്കമുള്ള ചിലർ മദ്യലഹരിയിൽ ആയിരുന്നു എന്ന് സംശയവും ദൃക്സാക്ഷികൾ പ്രകടിപ്പിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക