പലതരം ഓണ്‍ലൈൻ തട്ടിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പശുക്കച്ച‍വടത്തിന്റെ പേരില്‍ ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത സംഭവം മുൻപ് കേട്ടു കേള്‍വി പോലുമുണ്ടാകില്ല.കണ്ണൂർ മട്ടന്നൂരിലാണ് പശുക്കളെ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇത്തിരി തേങ്ങാ പിണ്ണാക്ക്,ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ഇത്രയും കൊടുത്താല്‍ പാല് ശറപറാന്ന് ഒഴുകും. പരസ്യം വന്നത് രാജസ്ഥാനിലെ യൂട്യൂബറുടെ പേജില്‍. ഇത് കണ്ട മട്ടന്നൂർ കുമ്മാനം സ്വദേശി റഫീഖ് 10 പശുക്കളെയും രണ്ട് എരുമകളെയും ഓർഡർ ചെയ്തു. ആകെ 5,60,000 രൂപ. ഒരു ലക്ഷം അഡ്വാൻസ്. ബാക്കി തുക പശുക്കള്‍ വീട്ടിലെത്തുമ്ബോള്‍ നേരിട്ട് നല്‍കണമെന്നായിരുന്നു കരാർ. വില്‍പ്പനക്കാരൻ എന്ന് പരിചയപ്പെടുത്തിയ ആള്‍ അയാളുടെ ആധാർ കാർഡ്,പാൻ കാർഡ്,പശു ഫാമിന്റെ ചിത്രങ്ങള്‍ എല്ലാം അയച്ചു നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരാർ പ്രകാരം റഫീഖ് 25000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 75,000 രൂപ ഗൂഗിള്‍ പേ വഴിയും അയച്ചു നല്‍കി. പിന്നാലെ ഓർഡർ ചെയ്ത പശുക്കളെ വാഹനത്തില്‍ കയറ്റുന്ന വീഡിയോ റഫീക്കിന്റെ ഫോണിലേക്ക് എത്തി. മൂന്നുദിവസത്തിനുള്ളില്‍ പശുക്കള്‍ വീട്ടുമുറ്റത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും പശുക്കളുടെ പൊടി പോലുമില്ല. പണം വാങ്ങിയ ആളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച്‌ ഓഫ്‌. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് റഫീഖ് മനസ്സിലാക്കിയത്.

ഫോണ്‍ നമ്ബർ മാറ്റിയെങ്കിലും മറ്റൊരു ഫോണ്‍ നമ്ബറില്‍ യൂട്യൂബ് വഴിയുള്ള പശു കച്ചവട തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്. അഷ്റഫിന്റെ പരാതിയില്‍ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക