പശ്ചിമബംഗാളിലും തൃപുരയിലും കേരളത്തിലും ബിജെപി-ആർഎസ്‌എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലെന്ന് സിപിഎമ്മിന്റെ സ്വയംവിമർശനം. 24-ാം പാർട്ടി കോണ്‍ഗ്രസ് ചർച്ചചെയ്യാനിരിക്കുന്ന കരട് രാഷ്ട്രീയ അവലോകന രേഖയിലാണ് ഏറ്റുപറച്ചില്‍. സിപിഎം ശക്തികേന്ദ്രങ്ങളില്‍പ്പോലും ബിജെപി വോട്ടുയർത്തുകയാണെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ബിജെപി വളർച്ചയ്ക്ക് സിപിഎം കാരണമാകുന്നുവെന്ന് സംസ്ഥാന റിപ്പോർട്ടില്‍ തുറന്നുസമ്മതിച്ചിരുന്നില്ല.

തൃപുരയില്‍ 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പാർട്ടി ഹിന്ദുത്വ വർഗീയശക്തികളുടെ തുടർച്ചയായ ആക്രമണം നേരിടുകയാണെന്ന് കേന്ദ്രകമ്മിറ്റിയുടെ രാഷ്ട്രീയ അവലോകന റിപ്പോർട്ടില്‍ പറയുന്നു. ബംഗാളിലാകട്ടെ, 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം തങ്ങളുടെ ചെലവില്‍ ബിജെപി മുഖ്യ പ്രതിപക്ഷപാർട്ടിയായി. കേരളത്തിലും ഒരുപരിധിവരെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. അതാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപിയെയും സംഘപരിവാർ സംഘടനകളെയും എതിർക്കുന്ന പാർട്ടി രീതി കൂടുതല്‍ ശക്തമാകേണ്ടതിന്റെ ആവശ്യമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ കാരണങ്ങളാല്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും മതബോധം വർധിച്ചുവരുന്നുണ്ട്.മതവികാരമുപയോഗപ്പെടുത്തി വിശ്വാസികള്‍ക്കിടയില്‍ ഹിന്ദുത്വവർഗീയത വളർത്താൻ ആചാരങ്ങളെയും ഉത്സവാഘോഷങ്ങളെയും ആർഎസ്‌എസ് ഉപയോഗപ്പെടുത്തുകയാണ്. സ്ത്രീകളെയാണ് അവർ പ്രധാനമായും ലക്ഷ്യമിടുന്നത്. വിശ്വാസത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെന്ന് പാർട്ടി പ്രവർത്തിക്കണം. മതേതര രാഷ്ട്രീയബോധത്തിലേക്ക് അവരെ മാറ്റിയെടുക്കണം.

ന്യൂനപക്ഷവർഗീയതയെയും എതിർക്കേണ്ടത് അനിവാര്യമാണ്. ഇസ്ലാമിക മതമൗലികവാദത്തെ അതിന്റെ സാമൂഹ്യപ്രത്യാഘാതം തിരിച്ചറിഞ്ഞുകൊണ്ട് ചെറുക്കേണ്ടത് അനിവാര്യമാണെന്നും സിപിഎം രേഖ വ്യക്തമാക്കുന്നു.ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ രാഷ്ട്രീയലക്ഷ്യത്തോടെ ബിജെപി പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇടപെടണമെന്നും സംസ്ഥാന റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു.ബിജെപിയുടെ വളർച്ചയ്ക്ക് സിപിഎമ്മും കാരണമാകുന്നുണ്ടെന്ന പാർട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രേഖയിലെ തുറന്നുസമ്മതിക്കല്‍ ഏറെ രാഷ്ട്രീയചർച്ചയ്ക്ക് വഴിയൊരുക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക