മഹാ കുംഭമേളയില്‍ മാലവില്പനയ്‌ക്കെത്തി സോഷ്യല്‍ മീഡിയയിലൂടെ വൈറലായ മൊണാലിസയ്‌ക്ക് സിനിമയില്‍ അവസരം വാഗ്നം ചെയ്ത സംവിധായകൻ പീഡന കേസില്‍ അറസ്റ്റില്‍.സനോജ് മിശ്രയാണ് ഡല്‍ഹിയില്‍ ഇന്ന് അറസ്റ്റിലായത്. നായികയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവ നടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്.
ടിക്ക് ടോക്ക്, ഇൻസ്റ്റഗ്രാം വഴി 2020-ലാണ് സംവിധാകനെ പരിചയപ്പെടുന്നതെന്ന് യുവതി പറഞ്ഞു. ഝാൻസിയിലായിരുന്നു ആ സമയം താമസിച്ചിരുന്നത്. ഇടയ്‌ക്ക് വല്ലപ്പോഴും ഇവർ തമ്മില്‍ സംസാരിച്ചിരുന്നു. 2021 ജൂണ്‍ 17ന് തന്നെ മിശ്ര വിളിക്കുകയും ഝാൻസിയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് പറയുകയും ചെയ്തു.
എന്നാല്‍ നേരില്‍ കാണാൻ താൻ വിസമ്മതിച്ചു. തുടർന്ന് മിശ്ര ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെ തുടർന്ന് പേടിച്ച യുവതി പിറ്റേന്ന് കാണാമെന്ന് സമ്മതിച്ചു. പിറ്റേന്ന് മിശ്ര റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി. തന്റെ നഗ്ന വീഡിയോകള്‍ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. തുടർന്ന് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയും വിവാഹ-സിനിമ വാഗ്ദാനങ്ങളും നല്‍കി പലയിടങ്ങളില്‍ വച്ച് പീഡനത്തിനിരയാക്കി.

















