കര്‍ണാടകയിലെ ഹുലിമാവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിട്ടു. ഗൗരി അനില്‍ സംബേദ്കറെ (32)യാണ് ഭര്‍ത്താവ് രാകേഷ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. ഇയാളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫ്‌ളാറ്റ് ഉടമയെ വിളിച്ച്‌ താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും പൊലീസിനെയും മാതാപിതാക്കളെയും അറിയിക്കണമെന്നും രാകേഷ് വിളിച്ചു പറഞ്ഞിരുന്നു. ഉടന്‍ തന്നെ ഇയാള്‍ ബെംഗളൂരു വിട്ടിരുന്നു. കൊലപാതക വിവരം ഫ്‌ളാറ്റ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചപ്പോള്‍ ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയിരുന്നതെങ്കിലും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം സ്യൂട്ട്‌കേസിലാണെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശരീരത്തില്‍ കുത്തേറ്റതായും പൊലീസ് പറയുന്നു. അതേസമയം ചെറിയ പ്രശ്‌നത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടയില്‍ ഗൗരിയെ രണ്ട് മൂന്ന് തവണ കുത്തിയിരുന്നുവെന്ന് രാകേഷ് സമ്മതിച്ചു. മൃതദേഹത്തില്‍ നിരവധി മുറിവുകളും കൊടിയ ക്രൂരതയുടെ അടയാളങ്ങളും കാണപ്പെട്ടിരുന്നു. തീര്‍ച്ചയായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം ഉറപ്പാക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും പ്രതിയോട് ചോദ്യം ചെയ്യല്‍ തുടരുകയാണ്.ഗൗരിയും രാകേഷും രണ്ട് വര്‍ഷം മുമ്ബാണ് വിവാഹിതരായത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ജോലിനിമിത്തം അവര്‍ ബെംഗളൂരുവിലേക്ക് മാറിയത്. രാകേഷ് ഒരു ഐടി കമ്ബനിയില്‍ പ്രോജക്‌ട് മാനേജര്‍ ആയിരുന്നുവെങ്കില്‍, ഗൗരി ജോലിതേടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക