75 വയസ് പ്രായപരിധി കർശനമാക്കാൻ കേന്ദ്ര കമ്മറ്റിയിലും ധാരണയായതോടെ ഏപ്രിൽ രണ്ടിന് തുടങ്ങുന്ന ഇരുപത്തിനാലാമത് മധുര പാർട്ടി കോൺഗ്രസിൽ സിപിഎം നേതൃത്വത്തിലേക്ക് പുതുമുഖങ്ങളും കടന്നു വരുമെന്ന് ഉറപ്പായി. ജനറൽ സെക്രട്ടറി പദത്തിലേക്ക് നിലവിലെ പി ബി അംഗങ്ങളായ എം എ ബേബി,ബി വി രാഘവലൂ കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്ളെ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ഒഴികെ കമ്മറ്റികളിൽ മറ്റാർക്കും 75 വയസ്സ് പ്രായപരിധിയിൽ ഇളവ് നൽകേണ്ടന്നാണ് പൊതുനിലപാട്. എന്നാൽ പോളിറ്റ് ബ്യൂറോയിലെ മറ്റുചില മുതിർന്ന നേതാക്കൾക്കും ഇളവ് അനുവദിക്കണമെന്ന ആവശ്യം ഞായറാഴ്ച ഡൽഹിയിൽ സമാപിച്ച കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു.പി ബി യിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മാണിക് സർക്കാർ, സുഭാഷിണി അലി, സൂര്യകാന്ത്‌ മിശ്ര, ജി രാമകൃഷ്ണൻ എന്നിവർക്കാണ് പ്രായപരിധി ബാധകമാവുക. വൃന്ദ കാരാട്ടിനും മാണിക് സർക്കാരിനും ഇളവ് നൽകണമെന്ന ആവശ്യമാണ് ഉയർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനാൽ ദേശീയതലത്തിൽ സജീവമാകാൻ മാണിക് സർക്കാർ ആഗ്രഹിക്കുന്നില്ല. വൃന്ദ കാരാട്ടിന് ഇളവ് നൽകിയാൽ വനിതാ ജനറൽ സെക്രട്ടറി എന്ന നിലയിൽ പരിഗണിച്ചേക്കാം. പാർട്ടി സെന്ററിലേയും ദേശീയ രാഷ്ട്രീയത്തിലേയും അനുഭവം എം എ ബേബിക്ക് അനുകൂലം ആണെങ്കിലും പാർട്ടി കേരളത്തിൽ ഒതുങ്ങുന്നു എന്ന വിമർശനത്തിന് കാരണമായേക്കാം. അനുഭവസമ്പത്തും മുതിർന്ന നേതാവ് എന്ന പരിഗണനയും ആന്ധ്രയിൽ നിന്നുള്ള ബി വി രാഘവലൂവിന് ഉണ്ട്. ബഹുജനസംഘടനകളിലെ പരിചയം മഹാരാഷ്ട്രയിൽ അശോക് ധാവ്ളേക്കും അവസരമൊരുക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക