ദേവസ്വം ബോർഡിന്റെ അനാസ്ഥയില്‍ ശബരിമലയ്‌ക്ക് നഷ്ടമായത് കോടികളുടെ കേന്ദ്രഫണ്ട്. ശബരിമലയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി രൂപയില്‍ വെറും 55 കോടി മാത്രമാണ് ദേവസ്വം ബോർഡ് ചെലവഴിച്ചതെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ചൂണ്ടിക്കാട്ടി.ശബരിമല ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പദ്ധതിക്കും ദേവസ്വം ബോർഡ് വിശദമായ പദ്ധതി രേഖ സമർപ്പിക്കേണ്ടതുണ്ട്. അത് ചെയ്യാത്തതിനാല്‍ തുടർ പ്രവർത്തനത്തിനുള്ള ഫണ്ട് നല്‍കാൻ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്നും ശെഖാവത്ത് പറഞ്ഞു. വിശദമായ പദ്ധതി സമർപ്പിച്ചാല്‍ ശബരിമല വികസനത്തിന് പ്രസാദം പദ്ധതിയില്‍ ഫണ്ട് നല്‍കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ശബരിമല ദർശനം നടത്തിയത്. ഭാര്യ നോനാന്ദ് കൻവാറിനൊപ്പം ഇരുമുടി കെട്ടി പതിനെട്ടാം പടി ചവിട്ടിയായിരുന്നു ദർശനം. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും മറ്റു നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക