ശബരിമല സന്നിധാനത്ത് പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിംഗ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനില്‍ക്കേയാണ് പൂജ മുടങ്ങിയത്.ഇന്നലെയും കഴിഞ്ഞ ശനിയാഴ്ചയും ആയിരുന്നു പടിപൂജ നടക്കാതിരുന്നത്. സ്ലോട്ട് മറിച്ച്‌ വില്‍ക്കുന്നുണ്ടോ എന്ന കാര്യത്തില്‍ അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

2040 വരെ ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് സ്ലോട്ട് ഇല്ലെന്ന് ദേവസ്വം ബോർഡ് വിശ്വാസികളെ അറിയിച്ചിരുന്നു. അതിനിടയാണ് കുംഭമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ രണ്ടു ദിവസങ്ങളില്‍ പടിപൂജ മുടങ്ങിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയും ആയിരുന്നു സന്നിധാനത്ത് പടിപൂജ നടക്കാതിരുന്നത്. പൂജയ്ക്കുവേണ്ടി ബുക്ക് ചെയ്ത ആള്‍ എത്താത്തതിനെ തുടർന്നായിരുന്നു മുടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 1,40,000 രൂപയോളം ചിലവ് വരുന്നതാണ് പടിപൂജ. ഇതിനായി ആറുമാസം മുൻപ് എങ്കിലും സ്ലോട്ട് ബുക്ക് ചെയ്യേണ്ടതായിട്ടുണ്ട്. ബുക്ക് ചെയ്യുന്ന സ്ലോട്ട് മറിച്ചു വില്‍ക്കുന്നതായി വിജിലൻസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പടിപൂജ മുടങ്ങിയത്. പൂജ ബുക്ക് ചെയ്ത ആളോ അവരുമായി അടുത്ത് നില്‍ക്കുന്ന ബന്ധത്തില്‍ പെട്ടവരോ തന്നെ പൂജയ്ക്ക് എത്തണമെന്നാണ് ചട്ടം. ഇതല്ലാതെ വരുന്നവരെ വിജിലൻസ് പൂജയ്ക്കായി അനുവദിക്കില്ല. പൂജയ്ക്കുവേണ്ടി ബുക്ക് ചെയ്ത സ്ലോട്ടുകള്‍ മൂന്നും നാലും ഇരട്ടി തുകയ്ക്ക് മറിച്ചു വില്‍ക്കുന്നതായുള്ള ആരോപണവും വിജിലൻസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബുക്ക് ചെയ്യാത്തവർ വരാതാകുമ്പോള്‍ പൂജ നേരത്തെയും മുടങ്ങിയിട്ടുണ്ടെന്നാണ് തന്ത്രി അടക്കമുള്ളവരുടെ വിശദീകരണം. വഴിപാട് മുടങ്ങിയാലും നിത്യനിദാനങ്ങള്‍ സന്നിധാനത്ത് മുടങ്ങില്ലെന്നും തന്ത്രി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക