മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. നടനുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങള്‍ അറിയാൻ ആരാധകർക്ക് ഏറെ താല്‍പര്യമാണ്.പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാൻ. ഇത്തരത്തില്‍ നടന്റെ ആഡംബര ഭവനങ്ങള്‍ വാഹനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന് കേരളത്തിലും ചെന്നൈയിലും വിദേശത്തുമെല്ലാം ആഢംബര വസതികളുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി സകുടുംബം ചെന്നൈയിലാണ് താരം താമസിക്കുന്നത്. കേരളത്തില്‍ വിരളമായി മാത്രമാണ് താമസിക്കാറുള്ളത്.കേരളത്തില്‍ കൊച്ചി പനമ്ബള്ളി നഗറില്‍ കോടികള്‍ വിലയുള്ള ഒരു ആഡംബര വസതി മമ്മൂട്ടിക്കുണ്ട്. ഈ വസതിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്യാഡംബര സൗകര്യങ്ങളോട് കൂടിയതാണ് വീട്. നാല് വർഷം മുൻപ് വരെ ഇവിടെയായിരുന്നു താരവും കുടുംബവും താമസിച്ചത്. എന്നാല്‍ പിന്നീട് വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡില്‍‌ പുതിയ വീട് പണിതതോടെ കുടുംബം അവിടേക്ക് താമസം മാറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ കൊച്ചി പനമ്ബള്ളി നഗറിലുള്ള തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടിയും കുടുംബവും എന്നാണ് റിപ്പോർട്ടുകള്‍. കോടികള്‍ വില വരുന്ന ഈ വസതി ആളുകള്‍ക്ക് അവധി ആഘോഷിക്കാനുള്ള റിസോർട്ട് മാതൃകയിലേക്ക് മാറ്റിയിരിക്കുകയാണ് മമ്മൂട്ടി.ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ളവരടക്കം വിശദാംശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ ഏറെ ആകംഷയിലാണ് ആരാധകരും. എന്തുകൊണ്ടാണ് മമ്മൂട്ടി ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയെന്നാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നുവെന്ന് പ്രത്യേകതയുണ്ട്. ഇവർക്കുപുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്നു. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക