ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാം നിര്‍ണ്ണായക സാക്ഷിയാകും. ചെന്നൈയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം എടുത്ത മൊഴിയില്‍, സ്വര്‍ണ്ണപ്പാളികള്‍ തന്റെ വീട്ടിലെത്തിച്ചിരുന്നുവെന്ന് ജയറാം സ്ഥിരീകരിച്ചു. ഇതോടെ സന്നിധാനത്ത് ഇരിക്കേണ്ട സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലേക്ക് കടത്തി എന്ന പോലീസിന്റെ കണ്ടെത്തല്‍ ശരിയാണെന്ന് തെളിയുകയാണ്.ജയറാമിനെതിരെ നിലവില്‍ അന്വേഷണ സംഘം നടപടികളൊന്നും ആലോചിക്കുന്നില്ല.

പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായോ മറ്റുള്ളവരുമായോ ജയറാമിന് യാതൊരുവിധ സാമ്ബത്തിക ഇടപാടുകളും ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേവലം വിശ്വാസപരമായ ഇടപെടലുകള്‍ മാത്രമാണ് താരം നടത്തിയത്. കോടതിയില്‍ മൊഴി നല്‍കാമെന്ന് ജയറാം സമ്മതിച്ചതോടെ കേസിലെ പ്രധാന സാക്ഷിയായി അദ്ദേഹം മാറും.കഴിഞ്ഞ 40 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്ന ജയറാമിന് അവിടെ വച്ചുള്ള പരിചയമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബരിമല ശ്രീകോവിലിലേക്ക് പുതുതായി നിര്‍മ്മിച്ച സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലെ വീട്ടില്‍ പൂജയ്ക്ക് വച്ചാല്‍ വലിയ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി ജയറാമിനെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ചാണ് ജയറാം പൂജയ്ക്ക് തയ്യാറായത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണ്ണപ്പാളികള്‍ പൂജിച്ചപ്പോഴും കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെ ഘോഷയാത്രയിലും താന്‍ പങ്കെടുത്തതായി ജയറാം മൊഴി നല്‍കി. സാമ്ബത്തിക തട്ടിപ്പിനെക്കുറിച്ച്‌ തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക