രാജ്യമെമ്ബാടും എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വീണ്ടും ഇഡി റെയ്ഡ്. സംസ്ഥാനത്ത് പാലക്കാടും കോട്ടയത്തും ആണ് ഇഡി റെയ്ഡ് നടക്കുന്നത്.തമിഴ്നാട്ടിലെ മേട്ടുപാളയത്തും പരിശോധന നടക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് സൂചന.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയില്‍ കബീർ എന്നയാളുടെ ആഢംബര ഭവനത്തിലാണ് റെയ്ഡ് നടക്കുന്നത്. പ്രവാസിയാണ് കബീർ. ഇയാളുടെ ബന്ധുവിനെ തേടിയാണ് എത്തിയതെന്നും സൂചനയുണ്ട്. ഫെഡറല്‍ ബാങ്കിലെ മൂന്ന് ജീവനക്കാരും റെയ്ഡിന്റെ ഭാഗമാണ്. ഡല്‍ഹി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയത്ത് വാഴൂർ ചാമംപതാല്‍ എസ്ബിടി ജംഗ്ഷനില്‍ എസ്ഡിപിഐ നേതാവ് നിഷാദ് നടക്കേമുറിയിലിന്‍റെ വീട്ടിലാണ് പരിശോധന. രാവിലെ 9.30 ഓടെയാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയത്. മിച്ചഭൂമി കോളനിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. എസ്ഡിപിഐ നേതാവായ നിഷാദ് നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ ഡിവിഷണല്‍ സെക്രട്ടറി ആയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക