KeralaNews

ഹർത്താൽ ആക്രമണം: പോപ്പുലർ ഫ്രണ്ട് കെഎസ്ആർടിസിക്ക് 2.43 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയതിന്റെ പേരില്‍ കെഎസ്‌ആര്‍ടിസിയ്‌ക്ക് 2.43 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള ഹൈക്കോടതി ക്ലെയിം കമ്മീഷണര്‍.ആ ദിവസം കെഎസ്‌ആര്‍ടിസി സര്‍വ്വീസ് പാടെ മുടങ്ങിയതും 59 ബസുകള്‍ക്ക് കേടുപാടുകള്‍ വന്നതും പത്ത് ജീവനക്കാര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റതും കണക്കിലെടുത്താണ് നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്.

ക്ലെയിം കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് 2.39കോടി രൂപയുടെ നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്.കേസില്‍ ബുധനാഴ്ച വാദം കേട്ട ശേഷം എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍, സി.പി. മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് വീണ്ടും വാദം ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. 2022 സെപ്തംബര്‍ 23നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

59 ബസ്സുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കി. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് കെഎസ്‌ആര്‍ടിസി ബസുകളുടെ നാശനഷ്ടത്തിന്റെയും റൂട്ട് റദ്ദാക്കേണ്ടിവന്നതിന്റെയും നഷ്ടം ക്ലെയിം കമ്മീഷണര്‍ തയ്യാറാക്കി നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്മേല്‍ എതിര്‍പ്പുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് അത് ഹൈക്കോടതിക്ക് മുന്‍പില്‍ നല്‍കണം.

ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ദിവസം കെഎസ് ആര്‍ടിസി സര്‍വ്വീസ് നടത്തിയത്. എന്നാല്‍ എല്ലാം തെറ്റിച്ച്‌ 59 ബസുകള്‍ കല്ലെറിഞ്ഞ് നശിപ്പിച്ചു. 10 ബസ് ജീവനക്കാര്‍‍ക്ക് പരിക്കേറ്റു. ഒരു യാത്രക്കാരനും പരിക്കേറ്റിരുന്നു.

നഷ്ടപരിഹാരത്തുക കണക്കാക്കിയത് എങ്ങിനെ?

പൊലീസുമായി ഹര്‍ത്താല്‍ നടത്തിയവര്‍ ഏറ്റുമുട്ടുന്നു (വലത്ത്) അക്രമത്തിലും കല്ലേറിലും തകര്‍ന്ന 59 ബസ്സുകളുടേയും പരിക്കേറ്റ ജീവനക്കാരുടെയും റൂട്ട് നഷ്ടത്തിന്റെയും ആകെ കണക്കെടുത്തപ്പോള്‍ 3.75 കോടിയായിരുന്നു കെഎസ്‌ആര്‍ടിസിക്ക് നഷ്ടമുണ്ടായത്. ബസുകള്‍ കേടുപാടു വരുത്തിയത് സംബന്ധിച്ച കേസുകള്‍ നടക്കുകയാണ്. ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ ഹര്‍ത്താല്‍ മൂലം ഉണ്ടായ നഷ്ടം 3.65 കോടിയാണ്.

ഹര്‍ത്താല്‍ നടന്ന 2022ലെ സെപ്തംബര്‍ മാസത്തെ ദിവസങ്ങള്‍ പരിശോധിച്ചാല്‍ ശരാശരി ഒരു ദിവസം കെഎസ്‌ആര്‍ടിസിക്ക് ആകെ ഡീസല്‍ ചെലവ് 2.85 കോടിയാണ്. എന്നാല്‍ ഹര്‍ത്താല്‍ ദിവസം കെഎസ്‌ആര്‍ടിസിക്ക് ചെലവായത് 1.62 കോടി രൂപയുടെ ഡീസല്‍ മാത്രമാണ്. അതായത് 1.22 കോടി രൂപയുടെ ഡീസല്‍ ലാഭിച്ചു. ഇത് ആകെ നഷ്ടമായ തുകയില്‍ നിന്നും കിഴിച്ചപ്പോഴാണ് 2.43 കോടി രൂപ എന്ന് നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button