പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കല്‍(34) അറസ്റ്റില്‍.പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.മൂന്ന് വർഷം മുമ്ബ് തന്നോട് മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

സ്കൂളിലെ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും വണ്ടിപ്പെരിയാർ പോലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക