KeralaNews

രാവിലെ മുതൽ വീട്ടിൽ കറണ്ടില്ല; വൈദ്യുതി തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി വൈക്കം നഗരസഭയുടെ മുൻ ചെയർമാനും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ഹരികുമാർ: വിശദാംശങ്ങൾ വായിക്കാം

പരാതി നല്‍കിയിട്ടും വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്‌ഇബി അധികൃതർ പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ വൈക്കം നഗരസഭ ചെയർമാനുമായ പി.കെ.ഹരികുമാർ കെഎസ്‌ഇബി ഓഫീസില്‍ രാത്രിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് പി.കെ.ഹരികുമാറിന്റെ പുളിഞ്ചുവട്-മുരിയൻകുളങ്ങര റോഡിലെ കളത്തൂർ വീടിന്റെ സർവീസ് കേബിള്‍ വാഹനം ഇടിച്ച്‌ പൊട്ടുന്നത്. ഉടൻ തന്നെ പി.കെ. ഹരികുമാർ വൈക്കം കെ എസ് ഇബിയില്‍ വിളിച്ച്‌ പരാതിപ്പെട്ടു. അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഇതിനിടെ അറ്റകുറ്റ പണിയുടെ പേരില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

വൈകീട്ടോടെ വൈദ്യുതി എത്തിയപ്പോള്‍ ഹരികുമാറിന്റെ വീട്ടില്‍ വൈദ്യുതി ഉണ്ടായില്ല. വീണ്ടും കെ.എസ്.ഇ.ബി.യി.ല്‍ വിളിച്ച്‌ പരാതിപ്പെട്ടു. രാത്രി എട്ടു മണി കഴിഞ്ഞിട്ടും വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കെ.എസ്.ഇ.ബി അധികൃതർ എത്താത്തതിനെ തുടർന്ന് പി.കെ. ഹരികുമാർ ഓഫീസിലെത്തി കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

അധികൃതർ വീട്ടിലെത്തി പ്രശ്നത്തിന് പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. ജീവനക്കാരുടെ കുറവു കാരണമാണ് ഇത്തരമൊരു പ്രശ്നം ഉണ്ടായതെന്ന് കെ.എസ്.ഇ.ബിഅധികൃതർപറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button