ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാൻ പിടിയില്‍. ആർ.ജി. വയനാടൻ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെയാണ് ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ.അഭിലാഷും സംഘവും പിടികൂടിയത്.

ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവർത്തിച്ചിരുന്നു.എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ട്രേഡ്) അജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ (ട്രേഡ്) രാജേഷ് വി.ആർ, സിവില്‍ എക്സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാള്‍സ് എഡ്വിൻ എന്നിവരും നടപടിയില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക