കടല്‍ജീവികളില്‍ ഏറെ അപകടകാരികളായ ജീവികളില്‍ ഒന്നാണ് സ്രാവുകള്‍. അശ്രദ്ധമായ ഇടപെടലുകളിലൂടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവർ സ്രാവുകളുടെ ആക്രമണത്തിന് ഇരയായ നിരവധി സംഭവങ്ങള്‍ സമീപകാലങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍, ഇപ്പോഴിതാ സ്രാവുകളുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തീർത്തും അപ്രതീക്ഷിതമായി ഭക്ഷണമാണെന്ന് കരുതി ഒരു സ്രാവ് വിഴുങ്ങിയ ക്യാമറക്കുള്ളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്.അമേസിങ് നേച്ചർ എന്ന എക്സ് ഹാൻഡില്‍ പങ്കുവെച്ച വീഡിയോ ക്ലിപ്പില്‍ ഒരു സ്രാവിന്റെ വായയുടെ ഉള്‍ഭാഗം ആണ് ഉള്ളത്. ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് അനുസരിച്ച്‌ ഫെബ്രുവരി 9 -ന് ഒരുകൂട്ടം മുങ്ങല്‍ വിദഗ്ധർ സ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടയിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷണം ആണെന്നു കരുതി സ്രാവ് ക്യാമറ വിഴുങ്ങുകയും തുടർന്ന് അത് ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലായതോടെ തുപ്പുകയും ചെയ്യുന്നു. എന്നാല്‍, ഇതിനിടയില്‍ ക്യാമറ വായ്ക്കുള്ളില്‍ കിടന്ന സമയത്ത് റെക്കോർഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ കൂർത്ത് മൂർച്ചയുള്ള സ്രാവിൻ്റ പല്ലുകളും ശക്തമായ താടിയെല്ലുകളുടെ ഘടനയും വ്യക്തമായി കാണാം.

വളരെ വേഗത്തില്‍ വൈറലായ ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ 48K കാഴ്ചക്കാരെ നേടി. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതായി അഭിപ്രായപ്പെട്ടപ്പോള്‍, മറ്റുള്ളവർ അസാധാരണമായ കാഴ്ചയെക്കുറിച്ച്‌ തമാശരൂപേണയാണ് പ്രതികരിച്ചത്. സ്രാവ് വിഴുങ്ങാതെ തന്നെ അതിന്റെ വായ കാണാൻ കഴിഞ്ഞു എന്നായിരുന്നു ഒരാള്‍ കുറിച്ചത്. അല്പസമയം സ്രാവ് ക്യാമറമാനായി എന്നായിരുന്നു മറ്റൊരാളുടെ കമൻറ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക