വിപ്ലവ പാർട്ടിയുടെ ജനപ്രതിനിധി ആണെങ്കിലും, ജനങ്ങളെ മറന്ന് വിദേശത്തേക്ക് ജോലി തേടി പോയെങ്കിലും ഉദ്ദിഷ്ട കാര്യങ്ങൾക്ക് ഉപകാരസ്മരണ എന്ന വിധത്തിൽ വിദേശത്തുനിന്നും അപവാദ പ്രചാരണങ്ങൾ ശക്തമാക്കുകയാണ് പാലാ നഗരസഭയിൽ നിന്നും മുങ്ങി യുകെയിൽ പൊങ്ങിയ നഗരസഭ കൗൺസിലർ ആർ സന്ധ്യ. ആറുമാസം മുമ്പ് ജോലിക്ക് വേണ്ടി യുകെയിലേക്ക് പോയ സന്ധ്യ നാട്ടിലെത്തി വോട്ട് ചെയ്തത് കൊണ്ടാണ് ഷാജു തുരുത്തൻ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്തായത്. സന്ധ്യയെ ചെല്ലും ചെലവും കൊടുത്ത് നാട്ടിലെത്തിച്ചത് സ്വന്തം പാർട്ടിയായ സിപിഐ അല്ല മറിച്ച് കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആണെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്.
സാമ്പത്തിക പ്രതിസന്ധിയും കുടുംബ ബന്ധങ്ങളിലെ വിള്ളലും മൂലമാണ് താൻ ആരോടും പറയാഅ നാടുവിട്ടതെന്നും, പാർട്ടി നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് വോട്ട് ചെയ്യാൻ നാട്ടിലെത്തിയത് എന്നും സന്ധ്യ അവകാശപ്പെടുന്ന ഒരു വാട്സ്ആപ്പ് സന്ദേശം ഇവർ തന്നെ ഇന്നലെ പ്രാദേശിക ഗ്രൂപ്പുകളിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഇനി താൻ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും ഈ സന്ദേശത്തിലൂടെ ഇവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം തന്നെ തന്റെ ബന്ധുവാണെന്ന് ഇവർ തന്നെ പറയുന്ന സഹ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ ഗുരുതര ആക്ഷേപങ്ങളും ആരോപണങ്ങളും ഇവർ ഉയർത്തുന്നുണ്ട്.
നാട്ടിലെത്തിയ നാല് ദിവസങ്ങളിൽ വാർഡിലെ ജനങ്ങളെ കാണാൻ പോലും മെനക്കെടാതിനിരുന്ന ഇവർ തിരികെ യു.കെയിലെത്തിയശേഷം പങ്കുവെച്ച സന്ദേശത്തിൽ പറയുന്നത് താൻ വന്ന സമയത്ത് വാർഡ് സഭ കൂടാൻ ശ്രമിച്ചെങ്കിലും ബിനു പിടിക്കട്ടെ ഇത് അട്ടിമറിച്ചു എന്നാണ്. തനിക്കെതിരെ നിരവധി അപവാദ പ്രചാരണങ്ങൾ ബിനു നടത്തി എന്നും ഇവർ പറയുന്നത്. പേര് വെളിപ്പെടുത്താതെയാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് യാത്ര പോലും പറയാതെ വാർഡിൽ നിന്ന് മുങ്ങിയ കൗൺസിലർ കുടുംബത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ നിൽക്കണ്ട കാര്യങ്ങൾ പോലും വിശദീകരിച്ച് വാട്സ്ആപ്പ് സന്ദേശത്തിൽ വിവരിച്ചിരിക്കുന്നത് കണ്ണുനീർ സീരിയലുകളിലെ പോലെ സഹതാപം പിടിച്ചു പറ്റാൻ ആണെന്ന് വായിക്കുന്ന ആർക്കും മനസ്സിലാകും. താൻ കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകളിലെ അധാർമികത ഉയർത്തിക്കാട്ടാൻ ശ്രമിച്ചാൽ ആത്മഹത്യ പ്രേരണയ്ക്ക് കേസിൽ പെടുത്തുമെന്നുള്ള ഭീഷണിയും വരികൾക്കിടയിലൂടെ ഇവർ ഉയർത്തിയിട്ടുണ്ട്. പാലായിൽ ഇവർക്കെതിരെ ഉയരുന്ന രാഷ്ട്രീയ വിഭാഗങ്ങൾ ലണ്ടനിലെ ഇവരുടെ ജോലിയെ ബാധിക്കും എന്നു വരെ സന്ദേശത്തിൽ പറഞ്ഞുവെച്ചിട്ടുണ്ട്.
സന്ധ്യയുടെ ഭാഷാശൈലിയും ഭാഷാ പ്രാവീണ്യവും അറിവുള്ളവർ പറയുന്നത് മറ്റാരോ എഴുതിക്കൊടുത്ത സന്ദേശം ഇവർ സ്വന്തം പേരിൽ പങ്കുവെച്ചിരിക്കുന്നതാണ് എന്നാണ്. “ചത്തത് കീചകനെങ്കിൽ…” എന്ന പഴഞ്ചൊല്ല് പോലെ ബിനു പുളിക്കകണ്ടത്തെ ലക്ഷ്യമിട്ട ആരോപണമായതുകൊണ്ട് തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് കേരള കോൺഗ്രസിന്റെ നേതാക്കൾ തന്നെയാകും എന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നുണ്ട്. എന്തായാലും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിന് എതിരായി നിയമത്തിന്റെ മാർഗ്ഗം തേടിയിരിക്കുകയാണ് അഡ്വക്കേറ്റ് ബിനു പുളിക്കകണ്ടം. സന്ധ്യക്കെതിരെ ഇന്നലെ ഇദ്ദേഹം പൊലീസിൽ രേഖാ മൂലം പരാതി സമർപ്പിച്ചു.


















