ലഹരിക്ക് അടിമയായ സഹോദരൻ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചു. അക്രമിയായ മാടപ്പള്ളി മാമൂട് വെളിയം പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയറി (27) നെയാണ് തൃക്കൊടിത്താനം എസ് എച്ച്‌ ഒ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തു കേസില്‍ പ്രതിയുമാണ്.

ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം, എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാൾക്കെതിരേ ലഹരി കടത്തു കേസുകള്‍ നിലവിലുണ്ട് എട്ടുമാസം മുമ്ബ് ചിങ്ങവനത്ത് വച്ച്‌ ഇയാളെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ ആറുമാസം ജയിലിൽ ആയിരുന്നു. കഴിഞ്ഞദിവസം ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറില്‍ നിന്നും മദ്യപിച്ചു ലക്ക് കെട്ട് രാത്രി 11 മണിയോടുകൂടി വീട്ടിലെത്തുകയും തന്നോടൊപ്പം ഉള്ള യുവതിയെ ഇന്ന് രാത്രി വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, സഹോദരി ഇതിനെ എതിർത്തു. ഈ വിരോധമാണ് ആക്രമണ കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാള്‍ ലഹരി ഉപയോഗിച്ച്‌ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. ഇതിനുമുമ്ബും പ്രതി അച്ഛനെയും അമ്മയെയും ആക്രമിച്ചിട്ടുണ്ട്. സഹോദരിയെ ക്രൂരമായി ആക്രമിച്ചതിനു ശേഷം വീട്ടില്‍ നിന്നും കടന്നുകളഞ്ഞ പ്രതി ഒരു റബ്ബർ തോട്ടഅതിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു.

തൃക്കൊടിത്താനം എസ് എച്ച്‌ ഒ എം ജെ അരുണിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ഗിരീഷ് കുമാർ, ഷിബു, സിവില്‍ പോലീസ് ഓഫീസർ മാരായ അരുണ്‍. എസ് സ്മിതേഷ്, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം, മാമൂട് ഭാഗങ്ങളിലുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് ഇവരെ നിരീക്ഷിച്ചു വരുകയാണ്. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൃക്കൊടിത്താനം എസ് എച്ച്‌ ഒ എം ജെ അരുണ്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക