എറണാകുളം കാക്കനാട് കസ്റ്റംസ് അഡിഷ്ണല്‍ കമ്മിഷ്ണറുടെ ക്വാർട്ടേഴ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കസ്റ്റംസ് അഡിഷ്ണല്‍ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശക്കുന്തള അഗാർവാള്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാകാം എന്നാണ് പൊലീസ് നിഗമനം.
മൂവരും ഒന്നിച്ചാണ് ക്വാർട്ടേഴ്സില്‍ താമസിച്ചിരുന്നത്. ജാർഖണ്ഡ് സ്വദേശിയായിരുന്നു മനീഷ് വിജയ്. ക്വാർട്ടേഴ്സിലെ അടുക്കളയോട് ചേർന്ന ഭാഗത്താണ് സഹോദരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് തുടർന്ന് നടത്തിയ പരിശോധനയിലാണ് അഡിഷ്ണല്‍ കമ്മീഷണറുടെ മൃതദേഹവും, അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.
-->
മനീഷ് ഒരാഴ്ച ലീവിലായിരുന്നു. ലീവ് കഴിഞ്ഞ് തിരികെ ജോലിക്കെത്തതിനാല്‍ ഓഫീസില്‍ നിന്നും സഹപ്രവർത്തകർ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു ക്വാർട്ടേഴ്സ്. വീടിനുള്ളില്‍ നിന്നും രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് കസ്റ്റംസ് ജീവനക്കാരൻ പൊലീസില്‍ അറിയിച്ചത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്. ഫോറെൻസിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക