കല്ലമ്ബലത്ത് ലഹരി ശേഖരവുമായി യുവാവും യുവതിയും അറസ്റ്റില്‍. വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് ലഹരി ശേഖരവുമായി അറസ്റ്റിലായത്.ദീർഘദൂര ടൂറിസ്റ്റ് ബസ്സില്‍ വന്നിറങ്ങിയ ഇവർ രണ്ട് പേരെയും ഡാൻസാഫ് ടീം തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. പ്രതികളെ കല്ലമ്ബലം പൊലീസിന് കൈമാറി.

തുടർനടപടികളുമായി കല്ലമ്ബലം പോലീസ് സ്ഥലത്തുണ്ട്.ജില്ലാ റൂറല്‍ ഡാൻസാഫ് ടീം ലഹരി ശേഖരവുമായി വർക്കല സ്വദേശികളായ യുവതിയെയും യുവാവിനെയും പിടികൂടിയത്. ഇവർ ബാംഗ്ലൂരില്‍ നിന്നും വന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവരുടെ കയ്യിലുണ്ടായിരുന്ന ലഹരി ശേഖരത്തിന്റെ അളവ് തൂക്കം നിശ്ചയിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവർ വില്പനയ്ക്കായി ലഹരി ശേഖരം കേരളത്തില്‍ എത്തിച്ചതാണോ അതോ മറ്റാർക്കെങ്കിലും കൈമാറുന്നതിന് വേണ്ടി കൊണ്ടുവന്നതാണോ എന്നുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. ഇപ്പോള്‍ പിടിയിലായ വർക്കല താന്നിമൂട് സ്വദേശിയായ ദീപു മുൻപും സമാനമായ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക