വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിൽ മാണി സി കാപ്പൻ എംഎൽഎയെ കുറ്റവിമുക്തനാക്കി ആക്കി കോടതി. എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് രാവിലെ ഉത്തരവ് പുറപ്പെടുവിച്ചത്. വഞ്ചന കേസിൽ ശിക്ഷിക്കപ്പെട്ടാൽ കാപ്പൻ അയോഗ്യനാക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്ന കേരള കോൺഗ്രസ് എമ്മിന് കോടതി വിധി കനത്ത തിരിച്ചടിയാണ്.
എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ദിനേശ് മേനോൻ നൽകിയ കേസ് ഉയർത്തി മാണി സി കാപ്പനെതിരെ വ്യാപക പ്രചരണങ്ങൾ നടന്നിരുന്നു. ഈ അടുത്തകാലത്ത് തന്നെ ഹൈക്കോടതിയിൽ നിന്ന് വിചാരണ നേരിടണമെന്ന് ഉത്തരവ് പുറത്തുവന്നപ്പോഴും രാഷ്ട്രീയ പ്രതിയോഗികൾ കാപ്പനെതിരെ പാലാ നിയോജകമണ്ഡലത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ ഉയർത്തുകയും ചെയ്തിരുന്നു. ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് കോടതി വിധി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ദൈവവിശ്വാസിയാണ്, സത്യം വിജയിക്കും: മാണി സി കാപ്പൻ
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















