സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ പലതരം പരാക്രമങ്ങള്‍ കാണിക്കുന്നവരുണ്ട്. ലൈക്കിനും ഷെയറിനും വേണ്ടി എത്ര അപകടം നിറഞ്ഞ കാര്യങ്ങള്‍ ചെയ്യാനും ചില ഇൻഫ്ലുവൻസർമാർ മടിക്കാറില്ല.അത്തരത്തിലുള്ള ഒരു പ്രകടനത്തെ തുടർന്ന് ഒരു യുവാവിനെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

ലില്‍ ഗോലോ എന്ന കണ്ടന്റ് ക്രിയേറ്ററാണ് അപകടകരമായ പ്രകടനത്തിനൊടുവില്‍ ആശുപത്രിയിലായത്. ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ യുവാവ് നിരവധി ടേപ്പുകള്‍ വലിച്ചൊട്ടിച്ച ശേഷം അതിനുനേരെ ഓടി അത് തകർത്ത് അപ്പുറം കടന്നു. ഇങ്ങനെ പലവട്ടം ചെയ്ത ഇയാള്‍ ഒടുവില്‍ ആത്മവിശ്വാസം കൂടിക്കൂടി ഒരാള്‍ക്ക് താങ്ങാവുന്നതിലും അധികം ടേപ്പുകള്‍ ചേർത്തൊട്ടിച്ച ശേഷം ഓടി വന്ന് അത് തകർക്കാൻ ശ്രമിക്കുകയായിരുന്നു. അത് തകർക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല. അധികം വൈകാതെ ഇയാള്‍ നിലത്ത് വീഴുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീണിടത്ത് കിടക്കുന്ന ഇയാള്‍ വിറയ്ക്കുന്നതും, വായില്‍ നിന്നും നുരയും പതയും വരുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്തായാലും ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക