പാലാ രൂപതയുടെ ഉടമസ്ഥതയിൽ പാലാ കോഴാ റോഡിൽ ആർ വി ജംഗ്ഷന് സമീപമായി ഉള്ള കൃഷിയിടത്തിൽ വിഗ്രഹവും സോപാനക്കല്ലും കണ്ടെത്തി എന്ന അവകാശവാദവുമായി ചില ഹൈന്ദവ സംഘടനാ പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. നൂറുകണക്കിന് വർഷം പഴക്കമുള്ള ശിവ പാർവ്വതി വിഗ്രഹവും, സോപാന കല്ലും ആണ് കണ്ടെത്തിയതെന്നാണ് ഇവരുടെ അവകാശവാദം. തുടർന്ന് ഭക്തർ എന്ന് അവകാശപ്പെടുന്നവർ ഇവിടെയെത്തി വിളക്ക് കത്തിക്കുകയും നിരന്തരമായി പ്രാർത്ഥനാ കർമ്മങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

പാലാ രൂപത പതിറ്റാണ്ടുകൾക്ക് മുന്നേ വിലകൊടുത്തു വാങ്ങി ആധാരം ചെയ്ത ഒന്നര ഏക്കറോളം വസ്തുവിലാണ് വിഗ്രഹവും സോപാനക്കല്ലും കണ്ടെത്തിയതെന്നാണ് അവകാശവാദം. കാലങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഒരു കാവ് ഉണ്ടായിരുന്നതായി പ്രദേശവാസികളും സ്ഥിരീകരിക്കുന്നുണ്ട്. ഇവിടെയുള്ള പ്രതിഷ്ഠയാണ് പിന്നീട് വെള്ളാപ്പാട് ക്ഷേത്രത്തിലേക്ക് പുന പ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി വസ്തു വില കൊടുത്ത് വാങ്ങി കരം അടച്ച് കൈവശം വെച്ച് അനുഭവിക്കുന്നിടത്ത് ഇതര മതവിഭാഗത്തിൽ പെട്ട ആളുകൾ കടന്നു കയറി ആരാധനയും പൂജയും നടത്തുന്നത് നിയമങ്ങളുടെ ലംഘനമാണ്. മുസ്ലിം മത വിഭാഗങ്ങൾക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന തീവ്ര നിലപാടുള്ള ക്രൈസ്തവ സംഘടനകൾ ഇവിടെ കയ്യേറ്റം നടത്തിയത് ബിജെപിയോടും ആർഎസ്എസിനോടും ചേർന്ന് നിൽക്കുന്നവരാണ് എന്നതിനാൽ വിഷയത്തോട് സമ്പൂർണ്ണം മൗനമാണ് പാലിക്കുന്നത്. അതിപുരാതനകാലത്ത് ഹൈന്ദവരുടെ ഉടമസ്ഥതയിൽ ഇരുന്ന വസ്തുവകകളിൽ നിന്ന് ഇത്തരം ശേഷിപ്പുകൾ കണ്ടെടുത്താൽ ഉടനെ അവിടെ കയറി വിളക്ക് വെക്കുന്നതും പ്രാർത്ഥന പൂജാദികൾ സംഘടിപ്പിക്കുന്നതും രാജ്യത്തെ നിയമവ്യവസ്ഥയോടും പൗരാവകാശത്തോടുള്ള വെല്ലുവിളിയാണ്.

എന്നാൽ അതിക്രമങ്ങൾ നടത്തുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ വക്താക്കളോ പോഷക സംഘടനകളിൽ പെട്ടവരോ ആണെങ്കിൽ ഭയപ്പെട്ട് നിശബ്ദത പാലിക്കുവാൻ മാത്രം ദുർബലരായവരാണ് പല വിഷയങ്ങളിലും മതവിദ്വേഷം വിളമ്പി ക്രിസ്ത്യൻ മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ അന്തച്ഛിദ്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് എന്നതാണ് വിരോധാഭാസം. തീവ്ര നിലപാടുള്ള ഹൈന്ദവ സംഘടനകളുടെ മുന്നിൽ മുട്ടു വിറയ്ക്കുമ്പോൾ സാമൂഹിക സഹവർത്തിത്ത്വവും, സാമുദായിക സൗഹാർദവും പറഞ്ഞ് വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവർ മാസങ്ങൾക്ക് മുമ്പ് പൂഞ്ഞാറിൽ ഇസ്ലാം മത വിശ്വാസികളായ സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ അതിക്രമത്തോട് തീവ്രവികാരത്തോടെ പ്രതികരിച്ചപ്പോൾ ഈ ന്യായവാദങ്ങൾ മറന്നുപോയത് എന്ത് എന്ന ചോദ്യവും പ്രസക്തമാകണം. ഇത് നഗ്നമായ കടന്നുകയറ്റമാണ്. ക്രൈസ്തവ സ്വത്തുക്കൾക്ക് മേലെ ഉത്തരേന്ത്യൻ മോഡലിൽ സംഘപരിവാർ സ്പോൺസേർഡ് ആയി നടക്കുന്ന കടന്നുകയറ്റം. ഇതിനെതിരെ പ്രതികരിക്കുവാൻ സാധിക്കാത്തവർ ക്രൈസ്തവരുടെ രക്ഷാധികാരികൾ ചമയുന്നത് അർത്ഥശൂന്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക