ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ. യാത്രക്കാരനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.പോസ്റ്റ് വൈറലായി. കെ. സന്തോഷ് കുമാർ എന്ന യൂസറാണ് വീഡിയോ സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വ്യാഴാഴ്ച രാവിലെ ബാംഗ്ലൂർ എക്സ്പ്രസ്സില്‍ തൃശൂരില്‍ നിന്ന് പാലക്കാടേക്ക് പോകുമ്പോളാണ് രണ്ട് പേർ പൂജ ചെയ്യുന്നത് കണ്ടതെന്നും അദ്ദേഹം കുറിച്ചു.

ട്രെയിനിനുള്ളിലിരുന്ന് രണ്ട് പേർ മണിയടിയും പൂജയും നടത്തിയെന്നും ട്രെയിനിനുള്ളില്‍ തീ കത്തിച്ച്‌ ആരതി ഉഴിയുകയും മണിയടിക്കുകയും ചെയ്തെന്നും പറയുന്നു. ടി.ടി.ഇ വന്ന് മൂന്നാല് പ്രാവശ്യം നിർത്താൻ പറഞ്ഞിട്ടും ഇവർ പൂജ തുടർന്നു. ഒടുവില്‍ ആർ.പി.എഫിനെ വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് പൂജ അവസാനിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക