ഉത്തർപ്രദേശിലെ ബിജ്നോറില്‍ ജോലിക്കാരി താൻ ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങള്‍ മൂത്രം ഉപയോഗിച്ച്‌ കഴുകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. എത്രയൊക്കെ വൃത്തിയായി കഴുകി വെച്ചിട്ടും ഭക്ഷണപാത്രങ്ങളില്‍ നിന്ന് അസാധാരണമായ ദുർഗന്ധം അനുഭവപ്പെട്ടതാണ് വീട്ടുകാരെ സംശയത്തിലാക്കിയത്.

കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ജോലിക്കാരിയില്‍ നിന്ന് അസാധാരണമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതായും ഉടമസ്ഥൻ വ്യക്തമാക്കി. തുടർന്ന് സംശയം തോന്നിയ വീട്ടുടമസ്ഥൻ അടുക്കളയില്‍ ഒളിക്യാമറ സ്ഥാപിച്ചതോടെയാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവന്നത്. സ്ത്രീ ഈ വീട്ടില്‍ ജോലി ചെയ്യാൻ തുടങ്ങിയിട്ട് പത്ത് വർഷത്തിലധികമായി എന്നതും വീട്ടുകാരെ അമ്ബരപ്പിലാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുക്കളയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ നിരന്തരമായി സ്ത്രീയുടെ പ്രവൃത്തികളെ നിരീക്ഷിക്കുകയും, ദൃശ്യത്തില്‍ ജോലിക്കാരി ഒരു ഗ്ലാസിലേക്ക് മൂത്രമൊഴിച്ച്‌ അത് പാത്രങ്ങളില്‍ തളിക്കുന്നത് വീട്ടുകാർ കാണുകയുമായിരുന്നു. തുടർന്ന് നാഗിന പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജോലിക്കാരി സാമന്തയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക