ഉമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ മുഹമ്മദ് (26) ലഹരിക്കടിമയെന്ന് പൊലീസ്.മരപ്പാലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് മുഹമ്മദ്. ലഹരി ഉപയോഗിക്കുന്നത് വാപ്പയും ഉമ്മയും തടയുന്നതിലുള്ള വിരോധമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. കഴുത്തുമുറിഞ്ഞ് സാരമായി പരിക്കേറ്റ ഉമ്മ സീനത്ത് (53) അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അഴീക്കോട് മരപ്പാലത്തെ വീട്ടില്‍ ഉമ്മയ്ക്കും വാപ്പയ്ക്കുമൊപ്പമാണ് മുഹമ്മദ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് ഇയാള്‍ ഉമ്മയെ ആക്രമിച്ചത്. അടുക്കളയില്‍ വെച്ച്‌ ഉമ്മയെ ഇടത് കൈകൊണ്ട് മുടിയില്‍ കുത്തിപ്പിടിച്ച്‌ വലതുകൈയില്‍ കരുതിയ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ സീനത്തിനെ രക്ഷിക്കാനെത്തിയ അയല്‍വാസി കബീറിനെയും മുഹമ്മദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീനത്തിനെ ആദ്യം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മൂന്നു വർഷം മുമ്ബ് മുഹമ്മദ് പിതാവിനെയും സമാനരീതിയില്‍ ആക്രമിച്ചിരുന്നു. അന്ന് കേസെടുത്ത പൊലീസ് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക