കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടില്‍ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ 29 ജീവനക്കാരില്‍ നിന്നു തുക ഈടാക്കണമെന്ന തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ ശുപാർശക്കെതിരെ പ്രതിഷേധമുയരുന്നു. തട്ടിപ്പ് നടന്ന കാലയളവായ 47 മാസം കോട്ടയം നഗരസഭയില്‍ ജോലി ചെയ്ത ഒമ്ബതു സെക്രട്ടറിമാർ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്നു സാമ്ബത്തികബാദ്ധ്യത കണക്കാക്കി 18 ശതമാനം പിഴപ്പലിശ സഹിതം ഈടാക്കാനാണ് നിർദേശം. കൂടുതല്‍ തട്ടിപ്പു നടന്നതായി ഇനിയും കണ്ടെത്തിയാല്‍ ആ തുകയും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.

കൂടുതല്‍ തട്ടിപ്പു നടന്നതായി ഇനിയും കണ്ടെത്തിയാല്‍ ആ തുകയും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. സെക്രട്ടറിമാർക്ക് പുറമേ അവരുടെ പി.എ, ക്ലാർക്ക് / അക്കൗണ്ടൻ്റ്, സൂപ്രണ്ട് എന്നിവരില്‍ നിന്നാണ് തുക ഈടാക്കുക. കോട്ടയം നഗരസഭയില്‍ ക്ലാർക്കായിരുന്ന അഖില്‍ സി.വർഗീസാണ് പെൻഷൻ ഫണ്ടില്‍ നിന്ന് അമ്മ പി.ശ്യാമളയുടെ അക്കൗണ്ടിലേക്ക് പണം മാറ്റി 2.4 കോടിയുടെ തട്ടിപ്പു നടത്തിയത്. ഇയാള്‍ മാസങ്ങളായി ഒളിവിലാണ്. രക്ഷപ്പെടാൻ സഹപ്രവർത്തകരുടെ സഹായം ലഭിച്ചിരുന്നു. വിവിധ ഏജൻസികള്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. ഇയാൾ ഇടതുപക്ഷ യൂണിയൻറെ സജീവ പ്രവർത്തകനാണ് എന്ന് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ഇയാളുടെ രക്ഷപ്പെടലിന് ഭരണ സ്വാധീനം ഉപകാരപ്പെട്ടിട്ടുണ്ട് എന്ന ആക്ഷേപവും ശക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു

കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥ തല അഴിമതി നഗരഭരണം നടത്തുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തലയിൽ വെച്ചു കെട്ടാനാണ് ജില്ലയിലെ സിപിഎം നേതൃത്വം ശ്രമിച്ചിരുന്നത്. എന്നാൽ സർക്കാർ അന്വേഷണവും പണം തിരികെ പിടിക്കാനുള്ള തുടർ നടപടികളും വിനയായിരിക്കുന്നത് ഇടതുപക്ഷ ഉദ്യോഗസ്ഥ സംഘടനയിൽ പെട്ട ജീവനക്കാർക്കാണ്. സാമ്പത്തിക ക്രമക്കേടിന്റെ ഉത്തരവാദികളായി കണ്ടെത്തിയിരിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും ഇടത് സംഘടനകളിലെ അംഗങ്ങളാണ് എന്നത് സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുന്നു.

സമരത്തിരത്തിനൊരുങ്ങി ജീവനക്കാർ: അഖില്‍ സി വർഗീസ് 2.4 കോടി രൂപ തട്ടിപ്പു നടത്തിയതിന് തങ്ങളുടെ ശമ്ബളത്തില്‍ നിന്ന് തുക ഈടാക്കാൻ വകുപ്പില്ലെന്നും തദ്ദേശ വകുപ്പ് അധികൃതരുടെ ശുപാർശയില്‍ ഇങ്ങനെയൊരു നിർദ്ദേശമില്ലെന്നുമാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. ഇതിനെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാർ. അതേസമയം ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയ നഗരസഭയിലെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ട്. സംഭവത്തില്‍ നഗരസഭാ ഡപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ 4 പേരെ നേരത്തേ തദ്ദേശവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

പുതിയ വിവാദം: നഗരസഭയിലെ 211 കോടി രൂപ കാണാനില്ലെന്ന ഓഡിറ്റ് റിപ്പോർട്ടിനെ ചൊല്ലി ഇരുമുന്നണികളും പരസ്പരം പഴിചാരി രംഗത്തെത്തിയതോടെ പുതിയ വിവാദം പുകയുകയാണ്. ഈ വിഷയം ചർച്ച ചെയ്യാൻ നാളെ അടിയന്തര നഗരസഭാ കൗണ്‍സില്‍ ചേരും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക