പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ ഉപാധ്യക്ഷൻ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി തോമസുകുട്ടി മുക്കാലയാണ് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ഉപാധ്യക്ഷനായി നിയമിതനായിരിക്കുന്നത്. കെപിസിസിയുടെ നിർദ്ദേശപ്രകാരം ഷാഫി പറമ്പിൽ സംസ്ഥാന അധ്യക്ഷനായിരുന്ന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ ഭാരവാഹികളെയും, നിയോജകമണ്ഡലം പ്രസിഡന്റുമാരെയും പാർട്ടിയിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമനം.

ഷാഫി സംസ്ഥാന അധ്യക്ഷനായിരിക്കെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു തോമസുകുട്ടി. മുൻപ് പാലാ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ അധ്യക്ഷ പദവിയും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. തോമസുകുട്ടിയുടെ നിയമനത്തോടെ പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് ഇനിമുതൽ 13 ഉപാധ്യക്ഷൻമാർ ഉണ്ടാകും. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ടും, നിലവിൽ കോട്ടയം ഡിസിസി ഉപാധ്യക്ഷനുമായ ചിന്റു കുര്യനുമായി ഏറെ അടുപ്പം പുലർത്തുന്ന ഇദ്ദേഹം കോട്ടയത്ത് തിരുവഞ്ചൂർ വിഭാഗത്തിന്റെ യുവ നേതാക്കളിൽ പ്രധാനിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്ന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കാലത്ത് ജില്ലാ ഭാരവാഹികളും, നിയോജകമണ്ഡലം പ്രസിഡണ്ടുമാരും ആയിരുന്നവരിൽ 35 വയസ്സ് പൂർത്തിയായ ആളുകൾക്കാണ് പ്രാദേശികമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ ഉപാധ്യക്ഷ പദവിയിലേക്ക് നിയമനം നൽകുവാൻ കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജുവാണ് പാർട്ടി തീരുമാനം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഡിസിസി അധ്യക്ഷൻമാർക്കും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാർക്കും നൽകിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക