മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജി നഗറില്‍ (ഔറംഗബാദ്) അമിതവേഗതയില്‍ സൈറണ്‍ മുഴക്കി പോയ ഒരു കറുത്ത ഡിഫന്‍ഡർ എസ്യുവി ട്രാഫിക് പോലീസ് തടഞ്ഞ് നിര്‍ത്തി.തിരക്കേറിയ റോഡിലൂടെ അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ചതും അനാവശ്യമായി സൈറണ്‍ ഉപയോഗിച്ചതിനും പിഴ ചുമത്തണമെന്ന് പോലീസ് എസ്യുവി ഡ്രൈവറോട് ആവശ്യപ്പെട്ടു.

എന്നാല്‍, പിഴ അടയ്ക്കുന്നതിന് പകരം രണ്ട് മണിക്കൂറിനുള്ളില്‍ ട്രാഫിക് പോലീസിന്‍റെ ജോലി തന്നെ ഇല്ലാതാക്കുമെന്നായിരുന്നു വാഹന ഉടമ പ്രതികരിച്ചത്. പിന്നാലെ ഡ്രൈവറെയും വാഹനത്തെയും പോലീസ് പടികൂടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുനാല്‍ ബക്ലിവാള്‍ എന്നയാളായിരുന്നു ആഢംബര വാഹനം ഓടിച്ചിരുന്നത്. കഴിഞ്ഞ ജനുവരി 24 -ന് മില്‍ കോർണർ സിഗ്നലില്‍ വച്ച്‌ ട്രാഫിക് ബ്രാഞ്ച് ഓഫീസർ ഡാൻ സിംഗ് ജോൻവാളും അസിസ്റ്റന്‍റ് പോലീസ് ഓഫീസർ ബാഗുലുമാണ് കുനാല്‍ ബക്ലിവാളിനെ തടഞ്ഞത്. പോലീസ് തടഞ്ഞ് നിര്‍ത്തിയപ്പോള്‍ ഇത് തന്‍റെ വാഹനമല്ല, എന്‍റെതാണെന്ന് ഇയാള്‍ പോലീസിനോട് തട്ടിക്കയറുന്നത് വീഡിയോയില്‍ കാണാം. ‘ഞാനാരാണെന്ന് നിനക്കറിയില്ലേ? രണ്ട് മണിക്കൂറിനുള്ളില്‍ ഞാൻ നിന്‍റെ യൂണിഫോം ഊരിക്കും, ‘ കുനാല്‍ ബക്ലിവാള്‍ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നു.

കുനാല്‍ ബക്ലിവാള്‍ പോലീസിനോട് തട്ടിക്കയറുന്നുണ്ടെങ്കിലും പോലീസ് ശാന്തമായാണ് തിരിച്ച്‌ പ്രതികരിക്കുന്നത്. അതേസമയം കുനാല്‍ ഫോണില്‍ മറ്റൊരു ഉദ്യോഗസ്ഥനെ ഫോണില്‍ വളിച്ച്‌ വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ഫോണ്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു. ഇതിനിടെ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ എടുക്കുന്നതും, ട്രാഫിക് പോലീസ് പകര്‍ത്തിയ വീഡിയോയില്‍ കാണാം. കുനാലിനെ അറസ്റ്റ് ചെയ്ത പോലീസ് അദ്ദേഹത്തിന്‍റെ ആഢംബര വാഹനത്തെ കസ്റ്റഡിയിലെടുത്തെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര് നിതിന് ബഗാട്ടെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക