സ്വകാര്യ ഭാഗത്ത് പാമ്പുകടിയേറ്റ് വേദന കൊണ്ട് പുളയുന്ന യുവാവ്; അപകടമുണ്ടായത് പാമ്പുകൾക്കൊപ്പം സ്ഥിരം വീഡിയോ ചെയ്യുന്ന വ്യക്തിക്ക്: നടക്കുന്ന ദൃശ്യങ്ങൾ കാണാം
സ്വകാര്യഭാഗത്ത് പാമ്ബുകടിയേറ്റതിനെ തുടർന്ന് വേദനയാല്‍ പുളയുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.പാമ്ബുകളുമായി അടുത്ത് ഇടപഴകുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഇന്തോനേഷ്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറാണ് തന്നെ പാമ്ബ് കടിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വീഡിയോയില്‍ പാമ്ബ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ആണുള്ളത്. പാമ്ബിന്റെ കടിയില്‍ നിന്നും രക്ഷപ്പെടാൻ അതിനെ അയാള്‍ പിന്നോട്ട് പിടിച്ചു വലിക്കുന്നതും എന്നാല്‍ പാമ്ബ് കടി വിടാത്തതും ദൃശ്യങ്ങളില്‍ ഉണ്ട്. ആദ്യം എഴുന്നേറ്റ് നിന്നുകൊണ്ടായിരുന്നു പാമ്ബില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഇയാള്‍ നടത്തിയിരുന്നത്. എന്നാല്‍ വീഡിയോയുടെ അവസാനഭാഗത്ത് നിലത്തിരുന്നുകൊണ്ട് അതിനു ശ്രമിക്കുന്നതും പെട്ടെന്ന് തന്നെ വീഡിയോ അവസാനിപ്പിക്കുന്നതും ആണ് ഉള്ളത്.
വീഡിയോ വൈറലായതോടെ നിരവധിപ്പേർ പാമ്ബിന്റെ ഇനം വിശദീകരിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബോയിഗ ഡെൻഡ്രോഫില എന്ന ഇനത്തില്‍പ്പെട്ട കണ്ടല്‍ പാമ്ബുകളാണ് ഇവയെന്നാണ് കൂടുതലാളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇവയുടെ വിഷം അത്ര അപകടകരമല്ലെങ്കിലും കടിയുടെ ദൈർഘ്യം കൂടുന്നതനുസരിച്ച് ശരീരത്തില്‍ പ്രവേശിക്കുന്ന വിഷത്തിന്റെ അളവ് കൂടുമെന്നാണ് ആളുകള്‍ പറയുന്നത്. ദക്ഷിണേഷ്യ മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ ഈ ഇനം പാമ്ബുകള്‍ കാണപ്പെടുന്നതായാണ് ബ്രിട്ടാനിക്ക റിപ്പോർട്ട് ചെയ്യുന്നത്.
ഇൻസ്റ്റഗ്രാമില്‍ അംഗാര ഷോജി എന്ന പേരില്‍ അറിയപ്പെടുന്ന ഇന്തോനേഷ്യൻ വീഡിയോ ക്രിയേറ്ററാണ് ഇത്തരത്തില്‍ ഒരു വീഡിയോ പങ്കുവെച്ചത്. ഇഴജന്തുക്കളുടെ വായ്ക്കുള്ളില്‍ നാവ് കടത്തിവിടുന്നത് ഉള്‍പ്പടെയുള്ള അപകടകരമായ പ്രകടനങ്ങള്‍ ഇയാള്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക