ക്ലാസ് മുറിയില്‍ വെച്ച്‌ ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പാമ്ബിന്റെ കടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യുപിഎസിലാണ് സംഭവം.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹ എന്ന പെണ്‍കുട്ടിക്ക് പാമ്ബ്കടിയേറ്റത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.കുട്ടിയുടെ വലത് കാലിലാണ് കടിയേറ്റത്. ഈ സമയം മറ്റ് കുട്ടികളും ക്ലാസിലുണ്ടായിരുന്നു. കടി കിട്ടിയ ഉടനെ തന്നെ കുട്ടി കുതറി മാറുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സയും നല്‍കി. കുട്ടി ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ചുരുട്ട വിഭാഗത്തിലുള്ള പാമ്ബാണ് നേഹയെ കടിച്ചത്. ഇതിനെ സ്‌കൂള്‍ അധികൃതര്‍ തല്ലിക്കൊല്ലുകയും ചെയ്തു. സ്‌കൂളിന്റെ പരിസരം മുഴുവന്‍ കാട് പിടിച്ച അവസ്ഥയിലാണ്. ഇവിടെ നിന്നാകാം പാമ്ബ് ക്ലാസിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.

സ്‌കൂള്‍ പരിസരം എത്രയും വേഗത്തില്‍ വൃത്തിയാക്കണമെന്ന ആവശ്യമാണ് നാട്ടുകാരും രക്ഷിതാക്കളും ഇപ്പോള്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്ന് ഇടതു സർക്കാരുകൾ അഭിപ്രായപ്പെടുകയും ക്ലാസ് റൂമുകളെല്ലാം ഹൈടെക് ആയി എന്ന അവകാശവാദം നിരത്തി പരസ്യം നൽകുകയും ചെയ്യുമ്പോഴാണ് വിദ്യാർത്ഥികൾക്ക് ഈ ഗതികേട്. അപൂർവ്വം ചില വിദ്യാലയങ്ങൾ മാത്രം മോടിപിടിപ്പിച്ചതിനുശേഷം എല്ലാം ഇങ്ങനെ ആക്കി എന്ന് പരസ്യം നൽകാൻ സർക്കാർ ചെലവഴിക്കുന്ന തുകയുണ്ടെങ്കിൽ പലപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദുർഗതി അവസാനിപ്പിക്കാവുന്നതാണ്.

നരേന്ദ്രമോദിയുടെ തല വെക്കേണ്ടി വരും എന്നതുകൊണ്ടുതന്നെ കേന്ദ്രത്തിൽ നിന്ന് കോടിക്കണക്കിന് രൂപയും കേരളം വേണ്ട എന്ന് വച്ചിട്ടുണ്ട്. സിപിഎം സർക്കാർ രാഷ്ട്രീയം കളിക്കുമ്പോൾ അവസരം നിഷേധിക്കപ്പെടുന്നത് വിദ്യാർത്ഥികൾക്കാണ് എന്ന യാഥാർത്ഥ്യം കേരളം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക