
പാമ്ബ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടയില്‍ പാമ്ബ് പിടിത്തക്കാരനും പാമ്ബ് കടിയേറ്റ് മരിച്ചു. പാമ്ബുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനില്‍ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജു ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
മൂര്‍ഖനെ സജു പിടികൂടിയെങ്കിലും അബദ്ധത്തില്‍ കടിയേല്‍ക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായിരുന്നു. ഇന്ന് രാവിലെയാണു സജു രാജന്‍ മരിച്ചത്. ഭാര്യ: മാളു. മക്കള്‍: കതിര, രുദ്ര.