കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ പാമ്ബിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടില് ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് ഹെന്നയ്ക്ക് ചവിട്ടുപടിയിൽ കിടന്നിരുന്ന പാമ്ബിന്റെ കടിയേറ്റത്.

ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ആയിരുന്നു ഹെന്നയ്ക്ക് പാമ്ബിന്റെ കടിയേറ്റത്. ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു. ചികിത്സക്കിടെ പുലർച്ചെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടിൽ പീറ്ററിന്റെ മകളായ ഹെന്ന കുറുവഞ്ചേരി ഇമൈന്ഡ് ആശുപത്രിയിലെ സൈക്കോളജിസ്റ്റാണ്. മകന് ഹെയ്ദൻ. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ പള്ളിയിൽ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക